എല്ലാവർക്കും അവരുടെ വിവാഹമോതിരം വളരെ വിലപ്പെട്ടതും പ്രിയപ്പെട്ടതും ആണ്? അത് നഷ്ടപ്പെടുന്നത് അവർക്ക് ഓർക്കാൻ പോലും കഴിയില്ല. അങ്ങനെയുളള ഒരു ദമ്പതികളുണ്ട്. ഫ്ലോറിഡയിലുളള ഈ ദമ്പതികൾക്ക് 21 വർഷം മുമ്പ് അവരുടെ മോതിരം കളഞ്ഞുപോയി. ഭാര്യയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മോതിരം ഫ്ലഷ് ചെയ്ത് പോകുകയായിരുന്നു. ഭാര്യ ഷൈന ഭർത്താവ് നിക്കിനോട് അബദ്ധത്തിൽ നഷ്ടപ്പെട്ട കഥ പറഞ്ഞതിനെ തുടർന്ന ഇരുവരും സെപ്റ്റിക് ടാങ്കിൽ പോയി ക്ലീൻ ചെയ്ത് അന്വേഷിച്ചു. പക്ഷേ മോതിരം കിട്ടിയില്ല.
എന്നാൽ, ഇപ്പോൾ 21 വർഷത്തിന് ശേഷം തികച്ചും യാദൃച്ഛികമായി ആ മോതിരം ദമ്പതികൾക്ക് തിരികെ കിട്ടിയിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഫ്ലോറിഡയിലുളള ഈ ദമ്പതികൾ. എങ്ങനെ എന്നല്ലേ ? നിക്കിന്റെ അമ്മ റെനി ഒരു പ്ലംബറിനെ ജോലിക്ക് വിളിക്കുകയും. അയാളുടെ കയ്യില്‍ അപ്രതീക്ഷിതമായി മോതിരം ലഭിക്കുകയായിരുന്നു. അയാളത് റെനിയെ ഏൽപ്പിച്ചു. അപ്പോൾ തന്നെ അവർക്ക് അത് ഷൈനയുടേതാണ് എന്ന് മനസിലായി. അങ്ങനെ ക്രിസ്മസിന് സർപ്രൈസ് സമ്മാനമായി അത് നൽകാൻ തീരുമാനിക്കുകയായിരുന്നു.
21 വർഷത്തിനുശേഷം തിരികെ ലഭിച്ച സന്തോഷത്തില്‍ ‘കരഞ്ഞ് കരഞ്ഞ് തന്റെ കണ്ണ് കലങ്ങിപ്പോയി എന്ന് ഷൈന പറഞ്ഞു’. ഏതായാലും നഷ്ടപ്പെട്ട് 21 വർഷത്തിന് ശേഷം തിരികെ എത്തിയ ആ മോതിരം തങ്ങളുടെ വരും തലമുറകൾക്കും കൈമാറണം എന്നാണ് ദമ്പതികൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.
Also read-അച്ഛനെപ്പോലെ ഫുട്ബോള്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്’: പെലെ അന്ന് പറഞ്ഞത്
ഏതായാലും മോതിരത്തിന്റെ കഥ സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് പേരെ ആകർഷിച്ചു. വർഷങ്ങൾക്ക് ശേഷം മോതിരം തിരികെ കിട്ടുന്നത് എത്ര സന്തോഷമുള്ള കാര്യമാണ് എന്ന് പലരും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.