ന്യൂഡല്‍ഹി: എല്ലാ ആൺകുട്ടികളെയും പോലെ കുട്ടിക്കാലത്ത് തന്റെ അച്ഛന്റെ പാത പിന്തുടരാൻ ആഗ്രഹിച്ച മകനായിരുന്നു ഫുട്ബോൾ ഇതിഹാസമായ പെലെ. എഡ്സണ് അരാന്റേസ് ഡോ നാസിമെന്റോ അഥവാ പെലെ തന്റെ അച്ഛന്റെ പാത പിന്തുടര്ന്നാണ് ഫുട്ബോൾ ലോകത്ത് ചുവടുവച്ചത്.
‘ചെറുപ്പത്തില്‍ ഞാൻ എന്റെ അച്ഛനെ നോക്കി അദ്ദേഹത്തെപ്പോലെ ഫുട്ബോള്‍ കളിക്കാനാണ് ആഗ്രഹിച്ചത്. എന്റെ അച്ഛന് ഒരു നല്ല കളിക്കാരനായിരുന്നു’. ഒരിയ്ക്കൽ ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയുടെ വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കവെ പെലെ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞത് ഇങ്ങനെയാണ്.
പെലെ തന്റെ 16-ാം വയസ്സിലാണ് ബ്രസീലിനായി ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 17-ാം വയസ്സില്‍ സ്വീഡനിലാണ് (1958), പെലെ തന്റെ ആദ്യ ലോകകപ്പിൽ പങ്കെടുത്തത്. ഈ കളിയിലൂടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പെലെ മാറി. 1,363 മത്സരങ്ങളില്‍ നിന്ന് 1,283 ഗോളുകള്‍ നേടുകയും മൂന്ന് തവണ ജൂള്‍സ് റിമെറ്റ് ട്രോഫി നേടുന്ന ഏക ഫുട്ബോള്‍ കളിക്കാരനെന്ന റെക്കോര്‍ഡും പെല സ്വന്തമാക്കി.
പിന്നീട് 1962ലെ ചിലി ലോകകപ്പില്‍ പെലെ ബ്രസീലിന് വിജയം നേടികൊടുത്തു. തുടര്‍ന്ന് 1970-ലെ മെക്സികോ ലോകകപ്പിലും വിജയം കുറിച്ച് ബ്രസീല്‍ തങ്ങളുടെ മൂന്നാം കിരീടം ഉറപ്പിക്കുകയായിരുന്നു. 2002ല്‍ കൊറിയയിലും ജപ്പാനിലുമായി നടന്ന ഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ അവസാനമായി കിരീടം നേടിയത്.
Also read-പെലെ: ഫുട്ബോൾ ഇതിഹാസത്തിനു ആദരാഞ്ജലി അർപ്പിച്ച് മെസ്സിയും എംബാപ്പെയും നെയ്മറും റൊണാൾഡോയും
‘ഞങ്ങള്‍ (ബ്രസീല്‍) എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല, ജീവിതം അങ്ങനെയാണ്. ഒരാള്‍ക്ക് എപ്പോഴും വിജയം നിലനിര്‍ത്താനാവില്ല. ഞങ്ങള്‍ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, കളിക്കാര്‍ പഴയതുപോലെ മികച്ചവരല്ല. 1966ല്‍ ഇംഗ്ലണ്ടില്‍ ഞങ്ങള്‍ തോറ്റപ്പോള്‍ ആളുകള്‍ വളരെ ആശങ്കാകുലരായിരുന്നു, പക്ഷേ അതിനുശേഷം ഞങ്ങള്‍ വിജയം ഉറപ്പിച്ചിരുന്നു’-എന്നാണ് നിലവിലെ ബ്രസീലിയന്‍ ടീമിനെക്കുറിച്ച് പെലെ പറഞ്ഞ്.
17 കാരനായ പെലെ സ്വീഡന് ലോകകപ്പില്‍ ഒരു ഹാട്രിക്കും ആതിഥേയര്‍ക്കെതിരായ ഫൈനലില്‍ ഇരട്ട ഗോള്‍ ഉള്‍പ്പെടെ ആറ് ഗോളുകള്‍ നേടിയിരുന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെ മോസ്കോയില്‍ നടന്ന 2018-ലെ ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഗോളടിച്ച് പെലെയുടെ റെക്കോര്‍ഡ് പങ്കിട്ടും.
‘അവന് (എംബാപ്പെ) എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലാണ്, എനിക്ക് അന്ന് 17 വയസ്സായിരുന്നു. റെക്കോര്‍ഡ് ഇപ്പോഴും തന്റേതാണ്’ എന്നാണ് പെലെ ഇതിനോട് പ്രതികരിച്ചത്.
Also read-ആഭ്യന്തരയുദ്ധത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് കാരണക്കാരനായ പെലെയെ അറിയാമോ
‘എംബാപ്പെ വളരെ നല്ല കളിക്കാരനാണ്, വരും വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്ന് പെലെ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ‘പെലെ എക്കാലത്തെയും മികച്ച കളിക്കാരാനാണ്. പെലെയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല, കാരണം എന്റെ മാതാപിതാക്കള്‍ക്ക് എന്നെപ്പോലെ മറ്റൊരാള്‍ക്ക് ജന്മം നല്കാന് കഴിയില്ല, ‘എന്നാണ് അദ്ദേഹം തമാശരൂപണേ പറഞ്ഞത്.
‘ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ജോഹാന്‍ ക്രൈഫ്, ഡീഗോ മറഡോണ തുടങ്ങിയ ചില മികച്ച കളിക്കാരെ കണ്ടിട്ടുണ്ട്. ഇന്നത്തെ യുവ താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ബ്രസീലിന്റെ നെയ്മര്‍ എന്നിവരാണ്’ എന്നും പെലെ പറഞ്ഞിരുന്നു.
Also read-ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മെർച്ചന്റ് കേരളത്തിലെത്തിയപ്പോൾ
അടുത്ത കാലത്തായി പെലെയെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 82 വയസായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.