സുഹൃത്തുക്കളെ, ഇത് പോലൊരു നശിച്ച ജോലി എന്ന് ആലോചിട്ടുണ്ടോ? അതിലെ ഏറ്റവും മോശം ഹാർവാഡ് സർവകലാശാല കണ്ടെത്തി

Last Updated:

ഹാർവാർഡിലെ ​ഗവേഷക സംഘം 1938 മുതൽ ലോകമെമ്പാടുമുള്ള 700-ലധികം ആളുകളിൽ അഭിമുഖം നടത്തിയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്

നിങ്ങളുടെ ജോലിയിൽ നിങ്ങൾ അസംതൃപ്തരാണോ? അസന്തുഷ്ടമായ ജോലി എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? അമിതമായ ജോലിഭാരം, കുറഞ്ഞ ശമ്പളം, കോർപ്പറേറ്റ് ചൂഷണം, പരുഷസ്വഭാവമുള്ളതും കാർക്കശ്യക്കാരുമായ മേലുദ്യോ​ഗസ്ഥർ… ഇങ്ങനെ ജോലിയോട് മടുപ്പുളവാക്കുന്ന പല കാരണങ്ങളും കാണും. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനം അനുസരിച്ച്, ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ ജോലികൾക്ക് ഒരു പൊതുസ്വഭാവം ഉണ്ട്. ഏകാന്തത ആണത്.
ഹാർവാർഡിലെ ​ഗവേഷക സംഘം 1938 മുതൽ ലോകമെമ്പാടുമുള്ള 700-ലധികം ആളുകളിൽ അഭിമുഖം നടത്തിയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. അസന്തുഷ്ടമായ ജോലികൾ മിക്കപ്പോഴും ഏകാന്തത അനുഭവപ്പെടുന്ന ജോലികളാണെന്നാണ് ഇവരുടെ കണ്ടെത്തൽ. അതായത്, ഈ തൊഴിലുകൾ ചെയ്യുന്നവർ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നവരോ സഹപ്രവർത്തകരുമായി അധികം ഇടപഴകുന്നവരോ ആയിരിക്കില്ല.
advertisement
ടീം വർക്ക് ഉത്പാദനക്ഷമതയും ജീവനക്കാരുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതായി സൈക്യാട്രി പ്രൊഫസറും ഹാർവാർഡ് സ്റ്റഡി ഓഫ് അഡൾട്ട് ഡെവലപ്‌മെന്റിന്റെ ഡയറക്ടറുമായ റോബർട്ട് വാൾഡിംഗർ പറയുന്നു. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധത്തിന് ജോലിയിലെ സംതൃപ്തിയുമായി ബന്ധമുണ്ടെന്നും ഹാർവാർഡിലെ ​ഗവേഷകർ പറയുന്നു.
കോവിഡ്-19 മഹാമാരിയുടെ തുടക്കം മുതൽ, പല ആളുകളും തങ്ങളുടെ ജോലിയിൽ അസന്തുഷ്ടരാണെന്നും ജോലി ഉപേക്ഷിക്കാൻ പോലും ആലോചിച്ചതായും പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളെല്ലാം അടച്ച് പലരുടെയും ജോലി വീടിനുള്ളിൽ തന്നെ ആയപ്പോൾ അത് ഏകാന്തത വർദ്ധിപ്പിച്ചു. ടെക്, ഫുഡ് ഡെലിവറി, ഓൺലൈൻ റീട്ടെയിൽ സേവനങ്ങൾ എന്നീ മേഖലകളിലെ ജീവനക്കാരാണ് ഈ ഏകാന്തത കൂടുതൽ അനുഭവിച്ചതെന്നും ​ഗവേഷകർ പറയുന്നു.
advertisement
എന്നാൽ കോവിഡ് മഹാമാരിക്കും മുൻപേ ചില ജോലികളിൽ സഹപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം കാര്യമായി നടക്കാറില്ല. അതിലൊന്നാണ് കസ്റ്റമർ സർവീസ്. ഈ ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരുമായി ഇടപഴകാൻ കഴിയില്ലെന്ന് മാത്രമല്ല, ദേഷ്യക്കാരും പരുക്കൻ സ്വഭാവമുള്ളവരുമായ ഉപഭോക്താക്കളുമായാണ് കൂടുതലും സംസാരിക്കേണ്ടി വരുന്നത്. ഇത്തരം ജോലികൾ ചെയ്യുന്നവരുടെ മാനസിക പിരിമുറുക്കം ചിലപ്പോൾ വിഷാദത്തിലേക്കു വരെ എത്താം.
advertisement
നിങ്ങൾ ജോലിസ്ഥലത്ത് നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ജോലിയിലെ സമ്മർദം കുറവാണ് എന്നാണെന്ന് റോബർട്ട് വാൾഡിംഗർ പറയുന്നു. നിങ്ങളുടെ ജോലി നിങ്ങൾക്ക് സന്തോഷം നൽകുന്നതല്ലെങ്കിൽ ഇടക്കൊക്കെ ഒരു ചെറിയ ഇടവേള എടുത്ത് നിങ്ങളുടെ അടുത്തുള്ള ഒരു സഹപ്രവർത്തകനോട് അൽപം സംസാരിക്കുക. അത് വലിയ മാറ്റങ്ങളായിരിക്കും വരുത്തുക എന്നും ​ഗവേഷകർ പറയുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സുഹൃത്തുക്കളെ, ഇത് പോലൊരു നശിച്ച ജോലി എന്ന് ആലോചിട്ടുണ്ടോ? അതിലെ ഏറ്റവും മോശം ഹാർവാഡ് സർവകലാശാല കണ്ടെത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement