ഇന്റർഫേസ് /വാർത്ത /Buzz / Keerthy Suresh | കീർത്തിയുടെ പാട്ടിന് ഡാൻസ് ചെയ്ത് മേനകയും മരുമോനും; വീഡിയോ ഹിറ്റ്

Keerthy Suresh | കീർത്തിയുടെ പാട്ടിന് ഡാൻസ് ചെയ്ത് മേനകയും മരുമോനും; വീഡിയോ ഹിറ്റ്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

കീർത്തിയുടെ അമ്മ മേനകയും സഹോദരി രേവതിയുടെ ഭർത്താവ് നിതിനും ചേർന്നാണ് നൃത്തം ചെയ്തത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ദസറ സിനിമയിലെ കീർത്തി സുരേഷിന്റെ (Keerthy Suresh) ഗാനത്തിന് ചുവടുകളുമായി അമ്മ മേനകയും (Menaka) ചേച്ചി രേവതിയുടെ ഭർത്താവ് നിതിനും. ‘ചംകീല അഗലേശി’ എന്ന് തുടങ്ങുന്ന ദസറയിലെ (Dasara) ഗാനമാണ് അമ്മയും സഹോദരീ ഭർത്താവും ചേർന്ന് അവതരിപ്പിച്ചത്. രണ്ടുപേരും രസകരമായ ചുവടുകളുമായാണ് വന്നിട്ടുള്ളത്. ആദ്യമായാണ് മകളുടെ സിനിമയുടെ റിലീസ് ദിവസം മേനക ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത്. മാർച്ച് 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാനി നായകനായ ദസറ. ഇതിലെ പാട്ടുകൾ എല്ലാം തന്നെ ഹിറ്റ് ആയിരുന്നു.

വാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. മേനകയുടെ ഡാൻസ് ചുവടെ കാണാം:

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ് ആക്ഷൻ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Summary: Menaka and son-in-law dance to the song of Keerthy Suresh from Dasara movie released across screens on March 30

First published:

Tags: Dasara movie, Keerthy suresh, Menaka