Mridhula Vijai | മൃദുലയ്ക്കും യുവയ്ക്കും കുഞ്ഞിനും യാത്ര ഇനി കാവി നിറത്തിലെ ഇലക്ട്രിക്ക് കാറിൽ; പുത്തൻ വാഹനം സ്വന്തമാക്കി താരങ്ങൾ

Last Updated:
സീരിയൽ ലോകത്തെ താരദമ്പതികളായ മൃദുല വിജയ്‍യും യുവ കൃഷ്ണയും പുത്തൻ കാർ സ്വന്തമാക്കി
1/6
 മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരജോഡികളായ മൃദുല വിജയ്‍യും യുവ കൃഷ്ണയും കുഞ്ഞ് മകളും ഇനി പുത്തൻ കാറിൽ സഞ്ചരിക്കും. തിരുവനന്തപുരത്തു പുതിയ ഇലക്ട്രിക്ക് കാർ സ്വന്തമാക്കിയ വിവരം ഇരുവരും യൂട്യുബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്‌തു. വണ്ടിയുടെ നിറം ഉൾപ്പെടെ ഓൺലൈനിൽ കണ്ടാണ് ഇവർ സെലക്ട് ചെയ്തത്

advertisement
2/6
 ആദ്യമായി സ്വന്തം വാഹനം കാണാൻ പോകുന്നതിന്റെ ആകാംക്ഷയും ഇരുവരുടെയും വാക്കുകളിൽ പ്രകടം. കുഞ്ഞൂട്ടൻ എന്നാണ് യുവ മൃദുലയെ വിളിക്കുന്നത്. പൂക്കാലം വരവായി, തുമ്പപ്പൂ തുടങ്ങിയ സീരിയലുകളിൽ ഏവർക്കും മൃദുലയെ കണ്ട് പരിചയമുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലാണ് യുവ കൃഷ്ണയെ ഏവർക്കും പരിചിതനാക്കിയത് (തുടർന്ന് വായിക്കുക)

3/6
 ഫ്രഞ്ച് ബ്രാൻഡ് ആയ സിട്രോയന്റെ ഇലക്ട്രിക്ക് കാർ (Citroen eC3 )ആണ് ഇവർ സ്വന്തമാക്കിയത്. കാവി എന്ന് മലയാളത്തിൽ പറയാവുന്ന ഈ നിറം സെസ്റ്റി ഓറഞ്ച് എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്

4/6
 തിരുവനന്തപുരത്ത് ഓടുന്ന ഈ വിഭാഗത്തിലെ ആദ്യ കാർ ആണിത്. 2022 ഓഗസ്റ്റ് മാസത്തിലാണ് മൃദുലയ്ക്കും യുവയ്ക്കും മകൾ പിറന്നത്. ധ്വനി എന്നാണ് കുഞ്ഞിന് പേര്

5/6
 പുതിയ കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയ ശേഷം മൃദുലയും യുവയും മകളും

6/6
 പിറന്ന് അധികനാളാകും മുൻപേ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' സീരിയലിൽ ധ്വനി ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്നു

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement