ദയവായി അകലം പാലിക്കൂ...കാറിടിച്ചാല്‍ എന്റെ ഭാര്യ എന്നെ തല്ലും! കാറിന് പിന്നിലെ സ്റ്റിക്കര്‍

Last Updated:

അപ്രതീക്ഷിതമായി വരുന്ന ചെലവുകളുടെ കാര്യത്തില്‍ പലപ്പോഴും നിയന്ത്രണം പോകുന്ന ഭാര്യമാരെ ഭര്‍ത്താവിന് പേടിയായിരിക്കും

News18
News18
ഏറ്റവും ധൈര്യശാലിയും ധീരനുമായ ഭര്‍ത്താവിനുപോലും തന്റെ ഭാര്യയെ പേടിയായിരിക്കുമെന്ന് പലപ്പോഴും തമാശ പറയാറുണ്ട്. പ്രത്യേകിച്ചും അപ്രതീക്ഷിതമായി വരുന്ന ചെലവുകളുടെ കാര്യത്തില്‍ പലപ്പോഴും നിയന്ത്രണം പോകുന്ന ഭാര്യമാരെ ഭര്‍ത്താവിന് പേടിയായിരിക്കും. കാറിലെ ഒരു പോറലും കുടുംബ ബജറ്റും ഭര്‍ത്താക്കന്മാരുടെ മനസ്സമാധാനം കെടുത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ വാഹനത്തിനും കുടുംബത്തിലും സംഭവിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതല്‍ എന്ന നിലയ്ക്ക് ഒരു മിടുക്കനായ വ്യക്തി കണ്ടുപിടിച്ച പരിഹാരമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അവസ്ഥ പറയുന്ന ഒരു ഡിജിറ്റൽ സ്റ്റിക്കര്‍ അദ്ദേഹം തന്റെ കാറിന്റെ പിന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇത് എന്താണെന്നല്ലേ...
ഹരിയാനയിലെ കൈതാല്‍ ജില്ലയിലെ ഗതാഗതക്കുരുക്കിനിടെ ചിത്രീകരിച്ച കാറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. റിഷഭ് ഗോയല്‍ എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ കാറിന്റെ വീഡിയോ പങ്കുവെച്ചത്. ഒരു സ്‌കോഡ കാറിന്റെ പിന്നില്‍ വിചിത്രമായി തോന്നുന്ന ഒരു ഡിജിറ്റല്‍ സ്റ്റിക്കർ ഡിസ്‌പ്ലേ പതിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം.
advertisement
advertisement
"ദയവായി ഒരു അകലം പാലിക്കുക, ഒരു കാര്‍ എന്നെ ഇടിച്ചാല്‍ എന്റെ ഭാര്യ എന്നെ തല്ലും", എന്നാണ് ആ ഡിജിറ്റല്‍ ഡിസ്‌പ്ലേ പുറകിലുള്ള വാഹനത്തിലെ ഡ്രൈവറോട് പറയുന്നത്. കണ്ണീരോടെയുള്ള രണ്ട് ഇമോജികളും ഡിപ്ലേയിലുണ്ട്. ഡല്‍ഹി എന്‍സിആറിലെ പതിവ് ഗതാഗതക്കുരുക്കുകള്‍ക്കിടയില്‍ വ്യത്യസ്ഥമായ ഒരു കാഴ്ച്ചയാണിത്. ഇവിടെ റോഡിലെ ചെറിയൊരു കുലുക്കം പോലും കാറുകള്‍ കൂട്ടിയിടിക്കാന്‍ കാരണമാകും.
ഈ വീഡിയോ 10 ലക്ഷം പേരാണ് കണ്ടത്. രസകരമായ വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളും വന്നു. ഇത്ര ജാഗ്രതയോടെയുള്ള ഡ്രൈവര്‍ക്കായി ഒരു ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കാന്‍ ഒരാള്‍ തമാശയായി നിര്‍ദ്ദേശിച്ചു. ഭാര്യയോടുള്ള ഭയത്തെ ഒരാള്‍ പ്രശംസിച്ചു. ഒരു സത്രീ ഇതുപോലുള്ള ഒരു പുരുഷനെ ആഗ്രഹിക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. ഇടിക്കാതിരിക്കാൻ മറ്റ് വാഹനങ്ങളില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദയവായി അകലം പാലിക്കൂ...കാറിടിച്ചാല്‍ എന്റെ ഭാര്യ എന്നെ തല്ലും! കാറിന് പിന്നിലെ സ്റ്റിക്കര്‍
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement