സൂപ്പർ മാർക്കറ്റിന്‍റെ പൂട്ട് പൊളിച്ച് 30000 രൂപയും 3000 രൂപയുടെ സിഗരറ്റും കവർന്നു; സിസിടിവി ദൃശ്യം പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും വില്‍പ്പനക്ക് വെച്ച 3000 രൂപയുടെ സിഗരറ്റുകളുമാണ് കവര്‍ന്നത്.
കാസര്‍ഗോഡ്: ഉളിയത്തടുക്ക-ചൗക്കി റോഡില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച.
ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള മിനി സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. 30,000 രൂപയും 3000 രൂപയുടെ സിഗരറ്റുകളും കവര്‍ന്നതായാണ് പരാതി.
ഇബ്രാഹിം ഇന്നലെ രാത്രി ഒമ്പതരയോടെ കടപൂട്ടി പോയതായിരുന്നു. ഇന്ന് രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ ശ്രദ്ധയില്‍പെട്ടത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവും വില്‍പ്പനക്ക് വെച്ച സിഗരറ്റുകളുമാണ് കവര്‍ന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാസര്‍ഗോഡ് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
സൂപ്പർ മാർക്കറ്റിന്‍റെ പൂട്ട് തകർത്ത് മോഷ്ടിക്കാൻ ശ്രമിക്കുന്നത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിൽ രണ്ടുപേരുടെയും മുഖം വ്യക്തമായി കാണാം. ഇവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോന നടത്തി.
advertisement
കാസര്‍ഗോഡ് ഉളിയത്തടുക്ക-ചൗക്കി റോഡില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച. ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള മിനി സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. 30,000 രൂപയും 3000 രൂപയുടെ സിഗരറ്റുകളും കവര്‍ന്നതായാണ് പരാതി. #Kerala pic.twitter.com/iTciNYRU3c
— News18 Kerala (@News18Kerala) September 25, 2021
മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം
അമ്മയുമായി വഴക്കുണ്ടാക്കി ഒതളങ്ങ കഴിച്ച യുവതിയേയും രണ്ടു മക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിയായ യുവതിയെയും അഞ്ചു വയസും എട്ടു മാസവും പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയുടെയും ഇളയ കുഞ്ഞിന്റെയും ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
advertisement
ബുധനാഴ്ച രാത്രിയാണ് അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് 24 കാരിയായ യുവതി മക്കളുമായി ഒതളങ്ങ കഴിച്ചത്. രാത്രി അവശനിലയില്‍ കണ്ടെത്തിയ മകളെയും ഇളയ കുഞ്ഞിനേയും അമ്മ തന്നെയാണ് വാഹനം വിളിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്. മൂത്ത മകള്‍ക്കും ഒതളങ്ങ നല്‍കിയിട്ടുണ്ടെന്നു യുവതി പറഞ്ഞതിനെ തുടര്‍ന്ന് പോലിസ് വീട്ടിലെത്തി ഈ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുന്നാമത്തെ ഭര്‍ത്താവിനൊപ്പം പാലരാമപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവതി ഇടയ്ക്ക് അമ്മയുടെ അടുത്തു കുഞ്ഞുങ്ങളുമായി എത്തി താമസിക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ യുവതി എത്തിയപ്പോൾ ഇവരുടെ അടുപ്പക്കാരായ ചില ചെറുപ്പക്കാർ കാണാൻ എത്തിയിരുന്നു. യുവതിയുടെ പഴയകാല സുഹൃത്തുക്കളാണിവർ. ഇവർ വീട്ടിലെത്തുന്നത് യുവതിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മുമ്പും വഴക്കുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇക്കാര്യം പറഞ്ഞ് അമ്മയും മകളും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് യുവതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോറിൽ ഒതളങ്ങ ചേർത്ത് മക്കൾക്ക് നൽകിയ ശേഷമാണ് യുവതി കഴിച്ചതെന്ന് വ്യക്തമായി.
advertisement
യുവതിയും അമ്മയും തമ്മിലുള്ള വഴക്ക് നേരത്തെ പൊലീസിന് മുന്നിൽ പരാതിയായി എത്തിയിരുന്നു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽവെച്ച് ഉണ്ടായ ഒത്തുതീർപ്പ് പ്രകാരം ഈ മാസം 30 വരെ വാഴമനയിലെ വീട്ടിൽ യുവതി താമസിക്കട്ടെയെന്ന് പൊലീസ് അമ്മയോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇവർ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ വീണ്ടും ഇരുവരും തമ്മി. വഴക്ക് ഉണ്ടായതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് പണം തട്ടിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിലായി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ് എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കുളനട സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ പന്തളം പൊലീസാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
advertisement
ഭർത്താവിന്‍റെ ഒത്താശയോടെ യുവതി, പരാതിക്കാരനിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ ന്യൂസ് 18നോട് പറഞ്ഞു. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഴുകോൺ, കണ്ണൂർ സ്വദേശികളെയും പ്രതികൾ സമാനരീതിയിൽ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.
advertisement
അവിവാഹിതയാണെന്നും കൊട്ടാരക്കര പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും പറഞ്ഞ് 2020 ഏപ്രിലിലാണ് യുവതി, ഫേസ്ബുക്ക് വഴി പരാതിക്കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്. കുളനടയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്ന യുവാവാണ് പരാതിക്കാരൻ. എസ് എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇവരുടെ പരിചയം പ്രണയമായി വളർന്നതോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു.
കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ചു പോയെന്നും, ബന്ധുക്കൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. വസ്തുസംബന്ധമായ കേസ് നടത്താനായി യുവതി പലപ്പോഴായി 11,07,975 ലക്ഷം രൂപ യുവാവിൽനിന്ന് തട്ടിയെടുത്തു. ഹൈക്കോടതിയിൽ കേസ് സംബന്ധമായ ആവശ്യത്തിന് പോകാനായി പാര്‍വതിയ്ക്ക് കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8000 രൂപയും യുവാവ് നൽകിയിരുന്നു.
advertisement
അടുത്തകാലത്തായി വിവാഹ കാര്യം പറയുമ്പോഴെല്ലാം പാർവതി ഒഴിഞ്ഞുമാറിയതോടെ, യുവാവ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. പുത്തൂരിലെത്തി അന്വേഷിച്ചപ്പോഴാണ് പാർവതി വിവാഹിതയാണെന്നും, സുനിൽ ലാൽ ഭർത്താവ് ആണെന്നും അറിഞ്ഞത്. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും യുവാവിന് മനസിലായി. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐ ടി. കെ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Location :
First Published :
September 25, 2021 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സൂപ്പർ മാർക്കറ്റിന്‍റെ പൂട്ട് പൊളിച്ച് 30000 രൂപയും 3000 രൂപയുടെ സിഗരറ്റും കവർന്നു; സിസിടിവി ദൃശ്യം പുറത്ത്