'ചേട്ടൻ പറഞ്ഞത് ഞാൻ നിറവേറ്റി'; യേശുദാസ് പറഞ്ഞ ആ ആഗ്രഹം പൂര്‍ത്തിയാക്കിയതായി ഇളയരാജ

Last Updated:

ഇപ്പോള്‍ യേശുദാസിന്റെ ആഗ്രഹം പൂർത്തിയാക്കിയതായി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇളയരാജ ഇക്കാര്യം അറിയിച്ചത്.

News18
News18
ചെന്നൈ: തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ പ്രതിഭയാണ് ഇളയരാജ. പാട്ടുകള്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്‌റെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. കെ ജെ യേശുദാസ്, എസ് പി ബാലസുബഹ്മണ്യം, കെ എസ് ചിത്ര, സുജാത മോഹന്‍, ഹരിഹരന്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ ഗായകരെല്ലാം ഇളയരാജയുടെ സംഗീതത്തില്‍ പാടിയവരാണ്. മലയാളത്തിലും നിരവധി മികച്ച പാട്ടുകളാണ് ഇളയരാജ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. യേശുദാസിനൊപ്പം ഇളയരാജ ഒന്നിച്ചപ്പോഴെല്ലാം മികച്ച ഗാനങ്ങളാണ് പുറത്തിറങ്ങിയത്. തമിഴിലും മലയാളത്തിലും ഇളയരാജയ്ക്ക് വേണ്ടി ഗാനഗന്ധര്‍വന്‍ പാട്ടുകള്‍ പാടിയിരുന്നു.
ഇപ്പോള്‍ യേശുദാസിന്റെ ആഗ്രഹം പൂർത്തിയാക്കിയതായി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇളയരാജ ഇക്കാര്യം അറിയിച്ചത്. തന്റെ ഒരു സിംഫണി ചിട്ടപ്പെടുത്തി റിലീസ് ചെയ്യണമെന്ന ആഗ്രഹമാണ് യേശുദാസ് ഇളയരാജയോട് മുൻപ് പങ്കുവച്ചത്. അത് പൂർത്തിയായെന്നാണ് ഇളയരാജ അറിയിച്ചിരിക്കുന്നത്.
''പ്രിയപ്പെട്ട നാട്ടുകാരെ സുഹൃത്തുക്കളെ നമസ്കാരം, ഈ ന്യൂസ് യേശു ചേട്ടനുവേണ്ടി മാത്രമുള്ളതാണ്. കൊച്ചിയിൽ വച്ച് ഒരു അനുമോദന ചടങ്ങിൽ വച്ചാണ് ചേട്ടൻ ആഗ്രഹം അറിയിച്ചത്. രാജ ഒരുസിംഫണി ചെയ്ത് റിലീസ് ചെയ്യണമെന്നായിരുന്നു അഭ്യർത്ഥിച്ചത്. എത്ര വാത്സല്യത്തോടെ അതു പറഞ്ഞോ? അതുപോലെ അത് എഴുതി റെക്കോഡ് ചെയ്ത് പൂർത്തിയാക്കിയെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ചേട്ടാ നമസ്കാരം. പറഞ്ഞ കാര്യം ഈശ്വരകൃപ കൊണ്ട് നന്നായി പൂർത്തിയാക്കി'' - ഇളയരാജ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചേട്ടൻ പറഞ്ഞത് ഞാൻ നിറവേറ്റി'; യേശുദാസ് പറഞ്ഞ ആ ആഗ്രഹം പൂര്‍ത്തിയാക്കിയതായി ഇളയരാജ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement