അൽപം താമസിച്ചു; വിവാഹം കഴിഞ്ഞ് 2 മാസത്തിന് ശേഷം WWE താരം ജോൺസീനക്ക് ആശംസകളുമായി മുന്‍ കാമുകി

Last Updated:

ആറ് വര്‍ഷത്തോളം നിക്കി ബെല്ലയുമായി പ്രണയത്തിലായിരുന്നു ജോൺസീന

നടിയും മുൻ ഡബ്ല്യു ഡബ്ല്യു ഇ താരവുമായി നിക്കി ബെല്ല തന്റെ മുൻ കാമുകനായ ജോൺ സീനക്ക് ആശംസകളുമായി രംഗത്ത്. ഒക്ടോബർ മാസത്തിലായിരുന്നു ജോൺസീനയുടെ വിവാഹം. ഏകദേശം ഒന്നര മാസത്തിന് ശേഷമാണ് താരം ആശംസയുമായി എത്തിയിരിക്കുന്നത്.
കാമുകി ഷേ ഷെരിയാത്തേദയാണ് ജോൺസീനയുടെ ഭാര്യ. ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഫ്ളോറിഡയിലെ താംപയിൽ ഒക്ടോബർ 12ന് നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. വളരെ കുറച്ചു പേർക്ക് മാത്രമാണ് വിവാഹത്തിൽ ക്ഷണമുണ്ടായിരുന്നത്.
നടൻ എന്ന നിലയിലും ജോൺസീന ശ്രദ്ധേയനാണ്. റെസിലിംഗിൽ 16 തവണ ജോൺസീന ലോക ചാമ്പ്യനായിരുന്നു. ജോണ്‍സീനയുടെ രണ്ടാം വിവാഹമാണിത്. എലിസബത്ത് ഹ്യൂബർഡ്യൂ ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 2009ലായിരുന്നു ഇരുവരും വിവാഹിതരായത്. 2012ൽ വേർപിരിയുകയും ചെയ്തു.
advertisement
ഇതിനു ശേഷമാണ് ആറ് വര്‍ഷത്തോളം നിക്കി ബെല്ലയുമായി പ്രണയത്തിലായിരുന്നു.2018ൽ ഇരുവരും വേർപിരിഞ്ഞു. 2019ലാണ് ജോൺസീനയും ഷേ ഷെരിയാത്തേദും കണ്ടുമുട്ടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അൽപം താമസിച്ചു; വിവാഹം കഴിഞ്ഞ് 2 മാസത്തിന് ശേഷം WWE താരം ജോൺസീനക്ക് ആശംസകളുമായി മുന്‍ കാമുകി
Next Article
advertisement
Horoscope October 22 | നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
  • മേടം രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടാനും അവസരം

  • ഇടവം രാശിക്കാർക്ക് അസ്ഥിരത അനുഭവപ്പെടും

  • മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസം, സർഗ്ഗാത്മകത, സാമൂഹിക സന്തോഷം

View All
advertisement