US Elections 2020 | ബസന്ത് നഗർ, മുത്തശ്ശി, ഇഡ്‌ലി: അമേരിക്കയിലെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിന് ഇന്ത്യയിൽ ഇഷ്ടപ്പെട്ടത് ഇതൊക്കെ

Last Updated:

US Elections 2020 | കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി നിർത്തിയതോടെ അമേരിക്കയിലെ ഇന്ത്യൻ, ആഫ്രിക്കൻ സമൂഹത്തിന്റെ പിന്തുണ നേടുമെന്ന് പ്രതീക്ഷയിലാണ് ഡെമോക്രാറ്റ്

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ രണ്ട് ദേശീയ പാർട്ടികളായ റിപ്പബ്ലിക്കനും ഡെമോക്രാറ്റും ശക്തമായ പ്രചാരണമാണ് കാഴ്ചവെക്കുന്നത്. മുൻ വർഷങ്ങളെക്കൊൾ ഇന്ത്യയും വളരെ ആകാംഷയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. കാരണം അമേരിക്കയിലെ ഇത്തവണത്തെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസ് ഒരു ഇന്ത്യൻ വംശജയാണ്.
കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി നിർത്തിയതോടെ അമേരിക്കയിലെ ഇന്ത്യൻ, ആഫ്രിക്കൻ സമൂഹത്തിന്റെ പിന്തുണ നേടുമെന്ന് പ്രതീക്ഷയിലാണ് ഡെമോക്രാറ്റ്. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനറ്റ് അംഗമാണ് കമല ഹാരിസ്.
ജമൈക്കൻ അമേരിക്കനായ പിതാവിനും ഇന്ത്യൻ വംശജയായ അമ്മയ്ക്കുമാണ് കമല ഹാരിസ് ജനിച്ചത്. സ്തനാർബുദ ഗവേഷകയായ അമ്മ ശ്യാമള ഗോപാലൻ ഹാരിസ് തമിഴ്‌നാട്ടിൽ നിന്ന് ഉന്നത പഠനത്തിനായാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.
advertisement
യുഎസില്‍ എന്തുകൊണ്ടും ഇത്തവണ നിർണായകമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഹാരിസ് തന്റെ കറുത്ത, ഇന്ത്യൻ പൈതൃകത്തെക്കുറിച്ച് നിരവധി തവണ സംസാരിച്ചു കഴിഞ്ഞു. നടൻ മിണ്ടി കലിംഗിനൊപ്പം ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലും ഹാരിസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശ പാചകം ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയും വൈറലായിരുന്നു.
advertisement
ഈ വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലും ഹാരിസ് തന്റെ ദക്ഷിണേന്ത്യൻ ബന്ധത്തെ കുറിച്ച് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തോട് പ്രസംഗിച്ചിരുന്നു. ഇന്ത്യയിലെ തന്റെ ബാല്യകാലവും പുസ്തകങ്ങളും, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകതയും, അമ്മയുടെ ഗാനവും എല്ലാം ഹാരിസ് തന്റെ ഓർമ്മക്കുറിപ്പായ ദി ട്രൂത്ത്സ് വി ഹോൾഡിൽ പറയുന്നു. ഇന്ത്യയിലെ നടന്ന പാട്ടുമത്സരത്തിൽ അമ്മ ശ്യാമള ഗോപാലൻ സമ്മാനം നേടിയതും കമല ഹാരിസ് കുറിപ്പിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
US Elections 2020 | ബസന്ത് നഗർ, മുത്തശ്ശി, ഇഡ്‌ലി: അമേരിക്കയിലെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിന് ഇന്ത്യയിൽ ഇഷ്ടപ്പെട്ടത് ഇതൊക്കെ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement