അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജയായ കമല ഹാരിസിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്.
കമല ഹാരിസിനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഇതാ:
1. സ്തനാർബുദത്തിൽ ഹോർമോണുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിഞ്ഞതിന് കാരണം കമലയുടെ അമ്മയും ശാസ്ത്രജ്ഞയുമായ ശ്യാമള ഗോപാലൻ ഹാരിസാണ്. 2009 ൽ അവർ അന്തരിച്ചു.
2. കമലയുടെ ഭൂതകാലത്തിൽ വിവാദമായ ഒരു 'ബിഎംഡബ്ല്യു' കാർ ഉണ്ട്. മുൻ മേയർ വില്ലി ബ്രൗണുമായുള്ള ബന്ധവും വിലയേറിയ കാർ സമ്മാനമായി നൽകിയതും സാൻ ഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിലേക്ക് കമലയെ തെരഞ്ഞെടുക്കുന്നതിനെതിരെ വരെ ചിലർ ഉപയോഗിച്ചു. മുൻ കാമുകനോട് പക്ഷപാതിത്വം കാണിക്കുമെന്നായിരുന്നു എതിരാളികളുടെ വാദം. അടുത്ത മാസങ്ങളിൽ മുൻ സാൻഫ്രാൻസിസ്കോ മേയർ വീണ്ടും ഹാരിസിനെതിരെ പ്രത്യക്ഷപ്പെട്ടേക്കാം. ബൈഡന്റെ വാഗ്ദാനം സ്വീകരിക്കരുതെന്ന് വില്ലി ബ്രൗൺ ഇതിനോടകം തന്നെ ഹാരിസിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ 2003ൽ താൻ ആഗ്രഹിച്ച സ്ഥാനത്ത് എത്തുന്നതിൽ ബ്രൗണോ അയാളുടെ ബിഎംഡബ്ല്യുവോ കമല ഹാരിസിന് തടസ്സമായില്ല.
3.കുട്ടികളെ കടത്തുന്നത് തടയാനും ലൈംഗിക തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ പോരാടാനും ഗാർഹിക പീഡനത്തെ അതിജീവിച്ചവരെ സംരക്ഷിക്കാനും കമല ഹാരിസ് നടത്തിയ പരിശ്രമങ്ങളെ സാൻഫ്രാൻസിസ്കോ എല്ലാക്കാലവും ഓർമിക്കപ്പെടും. കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കുന്നതിനായി അവർ നടത്തിയ പോരാട്ടങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കുന്നതിന് പ്രധാന ഘടകമായി.
(ഫോട്ടോയിൽ- പുറകിലത്തെ നിരയിൽ ഏറ്റവും ഇടതുഭാഗത്തുള്ളതാണ് കമല ഹാരിസ്. ഇടത് നിന്നും തൊട്ടടുത്തുള്ളത് മുത്തശ്ശിയായ രാജം ഗോപാലൻ, മുത്തച്ഛൻ പി വി ഗോപാലൻ, സഹോദരി മായാ ഹാരിസ്. മുന്നിൽ ഇടത് മായുടെ മകൾ മീന, കമലയുടെ അനന്തരവൾ ശാരദ ബാലചന്ദ്രൻ)
4. കൊക്കെയ്ൻ ഒരു കാലത്ത് 'വലിയ പ്രശ്ന'മായിരുന്നു. ഇതുകേൾക്കുമ്പോൾ നിങ്ങൾ ചിന്തിച്ചേക്കാവുന്നതുപോലെയല്ല കാര്യങ്ങൾ. സാൻ ഫ്രാൻസിസ്കോയുടെ ജില്ലാ അറ്റോർണിയായിരിക്കെ, ലാബിൽ നിന്ന് കൊക്കെയ്ൻ എടുത്തതിന് പിടിയിലായ പോലീസ് ഡ്രഗ്-ലാബ് ടെക്നീഷ്യനെക്കുറിച്ചുള്ള വിനാശകരമായ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് ഹാരിസ് പ്രതികളുടെ അവകാശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
5. അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമല ഹാരിസ്. കമലയുടെ അമ്മ ഒരു തമിഴ് ഇന്ത്യൻ-അമേരിക്കൻ ആയിരുന്നു.
6. കാലിഫോർണിയ അറ്റോർണി ജനറലായി ഹാരിസിന്റെ പ്രധാന സുഹൃത്ത് ജോ ബൈഡന്റെ മകൻ ബ്യൂ ബൈഡൻ ആയിരുന്നു. 'തുറന്നുപറച്ചിൽ' ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷിക്കുകയും ഒത്തുതീർപ്പ് വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ 2011 ൽ ബ്യൂ ബൈഡൻ ഹാരിസിനെ പിന്തുണച്ചു. "ഞങ്ങൾ പരസ്പരം പിന്തുണച്ചു," ബ്യൂവിനെക്കുറിച്ച് കമല ഹാരിസ് പറഞ്ഞു. 2015ൽ ബ്യൂ അന്തരിച്ചു.
TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
7. അറ്റോർണി ജനറൽ എന്ന നിലയിൽ, കാലിഫോർണിയയിലെ വധശിക്ഷയെ ഹാരിസ് ന്യായീകരിച്ചു, ഒരു കീഴ്‌ക്കോടതിയുടെ തീരുമാനം 2014 ൽ അസാധുവാക്കണമെന്ന് അപ്പീൽ ജഡ്ജിയോട് ആവശ്യപ്പെട്ടു.
8. 2016ൽ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത വനിതയായി ഹാരിസ് മാറി. ആദ്യത്തേത് ഇല്ലിനോയിസ് സെനറ്ററായിരുന്ന കരോൾ മോസ്ലി ബ്രൗൺ ആയിരുന്നു. നിലവിൽ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ഒരേയൊരു കറുത്ത വനിതയാണ് ഹാരിസ്.
9. ട്രംപിന്റെ അനുയായിയായ ബ്രെറ്റ് കവനോയുടെ യു എസ് സുപ്രീംകോടതിയിലെ നിയമനത്തിനെതിരെ തുറന്നടിച്ചതോടെ കമല ഹാരിസ് ഗേശീയ ശ്രദ്ധ നേടിയിരുന്നു.
10. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസ് മാറും. 2024 അല്ലെങ്കില്‍ 2028 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്വാഭാവിക സ്ഥാനാര്‍ഥിയായി കമല ഹാരീസ് വന്നേക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.