ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയതിന് പരാതി; സമയം കളഞ്ഞതിന് ഹർജിക്കാരനിൽ നിന്ന് 4,000 രൂപ പിഴയിട്ട് കോടതി

Last Updated:

30 ദിവസത്തിനുള്ളില്‍ 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നു.

ബംഗളൂരു: റസ്റ്റോറന്റിൽ (restorant) നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയതിന് കോടിയെ സമീപിച്ച ഹര്‍ജിക്കാരന് പിഴ ചുമത്തി കോടതി. ഉപഭോക്തൃ കോടതിയുടെതാണ് നടപടി. കോടതിതിയുടെ സമയം പാഴാക്കിയതായി ചൂണ്ടികാണിച്ച ജഡ്ജി പരാതിക്കാരന്‍ 4,000 രൂപ പിഴയടക്കണമെന്ന് ഉത്തരവിട്ടു. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 21നാണ് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം പാര്‍സല്‍ വാങ്ങിക്കുന്നത്. തുടര്‍ന്ന് 265 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന് ലഭിച്ചത്.
ബില്‍ റൗണ്ട് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്. ആകെ നിരക്ക് 264.60 രൂപയായിരുന്നു. മൂര്‍ത്തി ഇക്കാര്യത്തെ കുറിച്ച് ഹോട്ടല്‍ ജീവനക്കാരോട് ചോദിച്ചു എങ്കിലും മറുപടി ലഭിച്ചില്ല തുടര്‍ന്നാണ് അധികം ഇടാക്കിയ 40 പൈസ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.
മൂര്‍ത്തിയുടെ പരാതി പരിഗണിച്ച കോടതി കര്‍ണാടകത്തിലെ നിയമ പ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന്  നിരീക്ഷിച്ചു.   ബില്ലിലെ തുക 50 പൈസക്ക് മുകളിലായതിനാലാണ് ഒരു രൂപ വാങ്ങിയതെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജറായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
advertisement
തുടര്‍ന്നാണ് കോടതി ഹര്‍ജിക്കാരന് പിഴയിട്ടത്. 30 ദിവസത്തിനുള്ളില്‍ 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നു.
Aadhaar തുണയായി; ഭിന്നശേഷിക്കാരനായ യുവാവ് ആറു വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒന്നിച്ചു
ഇന്ത്യക്കാർക്ക് യുഐഡിഎഐ നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പരാണ് ആധാര്‍ (Aadhaar). രാജ്യത്ത് ഔദ്യോഗികമായ മിക്കവാറും ഇടപാടുകൾ നടത്തുന്നതിനും ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ ഔദ്യോഗികമായ കാര്യങ്ങൾക്കല്ലാതെ മറ്റ് പല അവസരങ്ങളിലും ആധാർ നമ്മുടെ രക്ഷക്കെത്താറുണ്ട്. അത്തരത്തിൽ ഭിന്നശേഷിക്കാരനായ (Specially Abled) ഒരു യുവാവിന് ആധാർ കാർഡ് തുണയായിരിക്കുകയാണ്. കർണാടകയിലാണ് സംഭവം നടന്നത്.
advertisement
ആറ് വർഷങ്ങൾക്ക് മുൻപ് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ (Nagpur Railway Station) നിന്ന് കണ്ടുകിട്ടിയ ഭിന്നശേഷിക്കാരനായ ഈ യുവാവിന് തന്റെ കുടുംബവുമായി ആറു വർഷങ്ങൾക്ക് ശേഷം ഒത്തു ചേരാൻ കഴിഞ്ഞത് ആധാർ കാർഡ് മൂലമാണ്. യുവാവിന്റെ ആധാർ കാർഡിലെ വിവരങ്ങളുടെ സഹായത്തോടെ കർണ്ണാടകയിലുള്ള കുടുംബത്തെ ബന്ധപ്പെടാനും അദ്ദേഹത്തെ അവിടെ എത്തിക്കാനും കഴിഞ്ഞതായി സിറ്റി പോലീസ് വ്യാഴാഴ്ച പറഞ്ഞു.
കേൾവി വൈകല്യം ബാധിച്ച യുവാവിനെ 2016 ഒക്ടോബർ 21 ന് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹത്തിന് 13 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കാവെ തന്റെ പേര് ഭാരത് എന്നാണെന്ന് മാത്രമേ അധികാരികളോട് പറയാൻ യുവാവിന് കഴിഞ്ഞുള്ളൂ. റെയിൽവേ അധികാരികൾ അദ്ദേഹത്തെ ഇവിടത്തെ ഗവൺമെന്റ് സീനിയർ ബോയ്സ് ഓർഫനേജിന് കൈമാറി. ഇന്ന് ഭാരതിന് 19 വയസ്സ് പ്രായമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയതിന് പരാതി; സമയം കളഞ്ഞതിന് ഹർജിക്കാരനിൽ നിന്ന് 4,000 രൂപ പിഴയിട്ട് കോടതി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement