LPG ഇല്ലെങ്കിൽ PNG ; പ്രതിസന്ധികാലത്ത് പൈപ്പ് ഗ്യാസിന് സ്വീകാര്യത വർദ്ധിക്കുമോ ?
- Published by:SIBILI S
- news18-malayalam
Last Updated:
എൽപിജി വിതരണം തടസപ്പെട്ടതോടെ ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ പിഎൻജിയിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ
രാജ്യത്തുടനീളം എൽപിജി ക്ഷാമം രൂക്ഷമാകുമ്പോൾ പൈപ്പഡ് നാച്ചുറൽ ഗ്യാസിന് (PNG) സ്വീകാര്യത വർദ്ധിക്കുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള ഊർജ്ജ സുരക്ഷയെ വലിയ രീതിയിൽ ബാധിക്കുകയാണ്. എൽപിജി വിതരണം തടസപ്പെട്ടതോടെ ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ പിഎൻജിയിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എൽപിജിയേക്കാൾ പിഎൻജി കൂടുതൽ സുരക്ഷിതമാണെന്നതും പ്രധാനപ്പെട്ട കാര്യമാണ്.
സിലിണ്ടറുകൾക്ക് പകരമായി പൈപ്പ് ലൈൻ വഴി നേരിട്ട് വീടുകളിലും ഹോട്ടലുകളിലും എത്തുന്ന പ്രകൃതി വാതകമാണ് പിഎൻജി. സിലിണ്ടറുകൾ മാറ്റി വയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ നഗരപ്രദേശങ്ങളിൽ പിഎൻജി ഉപയോഗിക്കുന്നു. ഭൂഗർഭ പൈപ്പ് വഴി നേരിട്ടാണ് പിഎൻജി ഗ്യാസ് ലഭ്യമാകുന്നത്. നഗരങ്ങളിലാണ് ഇത് അധികവും ഉപയോഗിക്കുന്നത്. വായുവിനേക്കാൾ ഭാരം കുറവായതിനാൽ ചോർച്ചയുണ്ടായാൽ അത് വേഗത്തിൽ മുകളിലേക്ക് ഉയർന്ന് ചിതറിപ്പോകും. കൂടാതെ പിഎൻജി കണക്ഷനുകൾ വീടിനകത്തും പുറത്തുമുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ഗ്യാസ് പമ്പ് ചെയ്യുന്നത് പൂർണമായും നിർത്താനാവും.
advertisement
ഇന്ത്യയിൽ ഉപയോഗിക്കുന്ന എൽപിജിയുടെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിൽ ഹോർമുസ് കടലിടുക്ക് പോലുള്ള മേഖലകളിൽ പ്രതിസന്ധി ഉണ്ടാകുന്നത് എൽപിജി വിതരണത്തെ ബാധിക്കുന്നു.
എൽപിജി സിലിണ്ടറിനായി നെട്ടോട്ടമോടുകയും ഡെലിവറി ആപ്പുകൾ നിരീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, പിൻജി ഉപഭോക്താക്കൾ ആറ് മാസത്തെ ശരാശരി ഉപയാേഗം അടിസ്ഥാനമാക്കിയാണ് ഗ്യാസ് ലഭ്യമാക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi
First Published :
Mar 11, 2026 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
LPG ഇല്ലെങ്കിൽ PNG ; പ്രതിസന്ധികാലത്ത് പൈപ്പ് ഗ്യാസിന് സ്വീകാര്യത വർദ്ധിക്കുമോ ?










