വയനാട്: വടക്കേ വയനാട്ടിൽ കർണ്ണാടക അതിർത്തി ഗ്രാമങ്ങളോട് മനുഷ്യത്വം കാട്ടി വയനാട് ജില്ലാ ഭരണകൂടം. വയനാട് ജില്ലാ ആശുപത്രിയെ അവശ്യ ആരോഗ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന കർണ്ണാടകത്തിലെ ഗ്രാമീണർക്ക് കർശന നിബന്ധനകളോടെയാണ് അവശ്യ ആരോഗ്യ സൗകര്യമൊരുക്കി വയനാട് ജില്ലാ ഭരണകൂടം മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്.
പതിറ്റാണ്ടുകളായി കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് വയനാട് ജില്ലാ ആശുപത്രിയെയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെ കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പലവിധ രോഗങ്ങൾക്കും ആശുപത്രിയിലെത്താനാകാതെ കടുത്ത പ്രതിസന്ധിയിലായി. കർണ്ണാടക അതിർത്തി ഗ്രാമ പഞ്ചായത്തായ ഡി.ബി. കുപ്പയെന്നെ ബൈരക്കുപ്പ ഗ്രാമ പഞ്ചായത്തിലെ ആളുകൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ മനുഷ്യത്വപരമായ ഇടപെടൽ വലിയ ആശ്വാസമായി മാറും.
Also read: 'വീട്ടിലിരുന്ന് കൈ കഴുകൂ, ശ്വാസംവലിക്കാതാവുമ്പോൾ ആശുപത്രിയിലേക്ക് വരിക’; അമേരിക്കയിലെ ചികിത്സാ സംവിധാനത്തെ പറ്റി മീന ടി.പിള്ളഎന്നാൽ കേരളത്തിൽ നിന്ന് വടക്കേ വയനാട് തോൽപ്പെട്ടി കുട്ടാ അതിർത്തിയിലൂടെ രോഗികളോ ആവശ്യമരുന്നുകളോ കടത്തി വിടില്ലെന്ന കർണ്ണാടക നിലപാട് വലിയ പ്രയാസങ്ങൾ അതിർത്തി ഗ്രാമങ്ങളിൽ സൃഷ്‌ടിച്ചിരുന്നു. കഴിഞ്ഞ ദിവസം സിദ്ധാപുരത്തെ ആശുപത്രിയിലേക്ക് ഡയലിസിസ് മരുന്നുകൾ അരകിലോമീറ്റർ ദൂരം പോലീസുകാർ ചുമന്നാണ് അതിർത്തി കടത്തിയത്.
അതിർത്തി കർണ്ണാടക ഗ്രാമങ്ങളിലെ സാധാരണക്കാരായ ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കുമാണ് ജില്ലാഭരണകൂടത്തിന്റെ ഈ ഇളവിൽ ഏറേ ആശ്വാസം ലഭിക്കുക. എന്നാൽ ഇതിനിടയിലും അതിർത്തി റോഡുകൾ അടച്ചിടരുതെന്ന കേന്ദ്രനിർദ്ദേശം പരിഗണിക്കാതെ വാശിയോടെ കോടതിയെ സമീപിക്കുകയാണ് കർണ്ണാടക സർക്കാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.