'ഈ ചിപ്പ് പിൻവലിക്കൂലാ'; 2000 രൂപാ നോട്ട് പിൻവലിച്ചതിനെ ട്രോളി കേരളാ ടൂറിസം
- Published by:Arun krishna
- news18-malayalam
Last Updated:
2016 ല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പകരമായി പുറത്തിറങ്ങിയ 2000 നോട്ടില്‍ 'മൈക്രോ ചിപ്' ഘടിപ്പിച്ചിരുന്നു എന്ന വാദം ഒരു വിഭാഗം ആളുകള്‍ ഉയര്‍ത്തിയിരുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് പിന്‍വലിച്ചതിനെ ട്രോളി കേരളാ ടൂറിസം വകുപ്പിന്‍റെ ഫേസ്ബുക്ക് പേജ്. ചിപ്സ് (ഉപ്പേരി) ന്‍റെ ചിത്രത്തിനൊപ്പം ഇത് പ്രചാരത്തില്‍ നിന്ന് പോവില്ല എന്നാണ് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്. 2016ലെ നോട്ടുനിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടും പിന്‍വലിക്കുന്നതില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരള ടൂറിസവും രംഗത്തെത്തിയത്.
2016 ല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പകരമായി പുറത്തിറങ്ങിയ 2000 നോട്ടില്‍ ‘മൈക്രോ ചിപ്’ ഘടിപ്പിച്ചിരുന്നു എന്ന വാദം ഒരു വിഭാഗം ആളുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെയാണ് കേരളാ ടൂറിസം ചിപ്സ് ഉപയോഗിച്ച് ട്രോളിയത്.
നിരോധിച്ച 2000 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 20, 2023 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഈ ചിപ്പ് പിൻവലിക്കൂലാ'; 2000 രൂപാ നോട്ട് പിൻവലിച്ചതിനെ ട്രോളി കേരളാ ടൂറിസം