‘ചിക്കന്‍’ എന്ന വാക്ക് കെഎഫ്‌സിയുടെ കുത്തകയല്ലെന്നും ആ വാക്കിനു മേൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങൾ ഉന്നയിക്കാനാകില്ല എന്നും ഡൽഹി ഹൈക്കോടതി (Delhi High Court). ‘ചിക്കൻ സിംഗർ’ തങ്ങളുടെ വ്യാപാരമുദ്രയായി രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെതിരെ കെന്റുക്കി ഫ്രൈഡ് ചിക്കൻ ഇന്റർനാഷണൽ ഹോൾഡിംഗ്സ് എൽഎൽസി നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ചിക്കൻ സിംഗർ വ്യാപാരമുദ്രയായി രജിസ്ട്രേഷൻ ചെയ്യാനുള്ള കെന്റുക്കിയുടെ അപേക്ഷയുമായി മുന്നോട്ട് പോകാനും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനും കോടതി ട്രേഡ്മാർക്ക് രജിസ്ട്രിയോട് നിർദ്ദേശിച്ചു. ”ചിക്കന്‍ എന്ന വാക്കിൻമേൽ ഹർജിക്കാരന് പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ സബ്ജക്റ്റ് മാർക്ക് പരസ്യം ചെയ്യുമ്പോഴും സബ്ജക്റ്റ് മാർക്ക് രജിസ്ജ്റ്റർ ചെയ്യുമ്പോഴും ട്രേഡ്മാർക്ക് രജിസ്ട്രി ഇക്കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്”, ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു. ‘മികച്ച ഒരു കാര്യം, ‘പഞ്ച് ലൈൻ’, ‘ഒരു അപ്രതീക്ഷിത വഴിത്തിരിവ്’ എന്നൊക്കെയാണ് ‘സിംഗർ’ എന്ന വാക്കിന് നിഘണ്ടുവിൽ പറയുന്ന അർത്ഥം എന്നും ‘ചിക്കൻ’ എന്ന വാക്കിനൊപ്പം ‘സിംഗർ’ ഉപയോഗിക്കുന്നതിന് പ്രശ്നമൊന്നുമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
‘സിംഗർ’, ‘പനീർ സിങ്കർ’, എന്നീ വാക്കുകൾ കെഎഫ്‌സി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ വാക്കുകൾക്കു മേലും കെഎഫ്സിക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ‘ചിക്കൻ സിംഗർ’ എന്ന ട്രേഡ്മാർക്കിന്റെ രജിസ്ട്രേഷൻ നിഷേധിച്ചത് ചിക്കൻ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.