• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'സൗഹൃദത്തിൽ മതം കാണരുത്; ചടുലനടനം സൂപ്പർ' ജാനകിക്കും നവീനും അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല

'സൗഹൃദത്തിൽ മതം കാണരുത്; ചടുലനടനം സൂപ്പർ' ജാനകിക്കും നവീനും അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല

KP Sasikala praised Naveen and Janaki of Ra Ra Rasputin dance | നീളൻ ഫേസ്ബുക് കുറിപ്പിലൂടെ ജാനകിക്കും നവീനിനും അഭിനന്ദനവുമായി ശശികല ടീച്ചർ

കെ.പി. ശശികല, നൃത്തരംഗം

കെ.പി. ശശികല, നൃത്തരംഗം

 • Last Updated :
 • Share this:
  റാ റാ റാസ്പുട്ടിൻ പാട്ടിന് ചടുല നൃത്ത ചുവടുകളുമായെത്തിയ നവീനിനും ജാനകിക്കും നേരെ കടുത്ത സദാചാര ആക്രമണമാണുണ്ടായത്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച ഇടവേളയിൽ പകർത്തിയ നൃത്തമാണ് വൈറലായത്. ഇതിനെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തുകയായിരുന്നു. എന്നാൽ സൗഹൃദത്തിൽ മതം കാണേണ്ട കാര്യമില്ല എന്ന് പറഞ്ഞ് ജാനകിക്കും നവീനും അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല രംഗത്തെത്തിയിരിക്കുകയാണ്.

  അൽപ്പം നീളൻ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശശികല തന്റെ നിലപാടറിയിച്ചത്. പോസ്റ്റ് ചുവടെ:

  വെറും ഒരു ഡാൻസിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നത് വാസ്തവമാണ്. അത്രത്തോളം നമ്മടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ല. സഹപാഠികളുടെ സൗഹൃദങ്ങൾക്കും അതിർ വരമ്പുകളിടാൻ പറ്റില്ല. ഇനി അരുതാത്തതെന്തെങ്കിലും ഉള്ള കേസുകെട്ടുകളിലും പരസ്യ പ്രതികരണം അത്ര ആശാസ്യമല്ല. ഗുണകരവുമല്ല. മുസ്ലീങ്ങൾക്കൊപ്പം പഠിച്ച് അവർക്കിടയിൽ ജീവിച്ച് അവരെ പഠിപ്പിച്ച് ജീവിച്ച എറിക്ക് സൗഹൃദങ്ങൾ വിലക്കപ്പെടേണ്ട മതമാണ് ഇസ്ലാം എന്നും അഭിപ്രായമില്ല.

  എന്റെ സഹപാഠികളോ സഹപ്രവർത്തകരോ അയൽക്കാരോ ആയ മുസ്ലീങ്ങൾ ഒരിക്കലും എന്റെ വിശ്വാസം തെറ്റെന്ന് എന്നോടു പറഞ്ഞിട്ടില്ല . ഞാൻ നരകത്തിൽ പോകുമെന്ന് ശപിച്ചിട്ടില്ല. ഇസ്ലാം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുമില്ല.
  എന്നാൽ സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ല.
  രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേർന്ന് ഒരു നോവൽ എഴുതി പൂർത്തിയാക്കുമ്പോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീർമാതളം' പർദ്ദയ്കള്ളിലായിക്കഴിഞ്ഞിരുന്നു.  ഖുറാൻ വര മത്സരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുൻപ് കലിമ' ചൊല്ലിയിരുന്നു. വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാൻ വണ്ടി കയറിയ ഹോമിയോ വിദ്യാർത്ഥിനി ഒതുക്കത്തോടെ' ഒതുക്കുങ്ങലിൽ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു.

  വർഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്റെ ഗീർവാണവും നമ്മൾ കേട്ടതാണല്ലോ. അതുകൊണ്ട് സൗഹൃദങ്ങളിൽ മതം കാണരുത്
  ഒപ്പം സൗഹൃദങ്ങളിൽ മതം കയറ്റുകയുമരുത്.
  ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ .
  മോളുടെ ചടുല ചലനങ്ങൾ super എന്ന് പറയാതിരിക്കാൻ വയ്യ - മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം.
  നവീൻ റസാക്കും മിടുക്കൻ തന്നെ. തികച്ചും ആകർഷകമാണ് ആ ചുവടുവെപ്പുകൾ. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയർന്ന വന്ന എല്ലാ സംശയങ്ങൾക്കും സ്വയം ഉത്തരം നൽകണം.

  Summary: K.P. Sasikala lauds Naveen and Janaki, who went viral with their dance steps to the song Ra Ra Rasputin
  Published by:user_57
  First published: