സംഗകാരയ്ക്ക് മലയാളികളുടെ പൊങ്കാല
Last Updated:
ക്രിക്കറ്റ് കളിയൊക്കെ മതിയാക്കി ഹോട്ടൽ ബിസിനസുമായി കഴിയുകയാണ് ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗകാര. പുതിയതായി തുടങ്ങുന്ന ഹോട്ടലിന്‍റെ പ്രഖ്യാപനം ഫേസ്ബുക്ക് വഴി നടത്തിയ സംഗകാര ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് കമന്‍റ് ബോക്സ് നിറയെ.
ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശന വാർത്തയുമായി ബന്ധപ്പെട്ട് വന്ന ഒരു ട്രോളാണ് സംഗകാരയ്ക്ക് വിനയായത്.

യുവതിയുടെ മലകയറ്റത്തെ തുടർന്ന് ലങ്കയിലെ തെരുവിലിറങ്ങാൻ ആളുണ്ടോയെന്ന തരത്തിൽ സംഘപരിവാറിനെതിരായ ട്രോളിന്‍റെ ചുവടുപിടിച്ചാണ് ഒരുവിഭാഗം ആളുകൾ സംഗകാരയുടെ ഫേസ്ബുക്ക് പേജിലേക്ക് പോയത്.

advertisement
ഏതായാലും താൻ ഡയറക്ടറായ കമ്പനിയുടെ പുതിയ പ്രോജക്ടിന്‍റെ പ്രഖ്യാപനം മലയാളികൾ ആഘോഷമാക്കി മാറ്റുമെന്ന് സംഗകാര സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. പോസ്റ്റ് ഫേസ്ബുക്കിലിട്ട് വൈകാതെ തന്നെ നൂറുകണക്കിന് മലയാളികളാണ് സംഘപരിവാറിനെ ട്രോളുന്ന കമന്‍റുകളുമായി കളംനിറഞ്ഞത്.

ശ്രീലങ്കയിലെ സംഘപരിവാർ ബന്ധമുള്ളയാളാണ് സംഗകാരയെന്ന ട്രോൾ കണ്ടതോടെ ഇതുവരെ അദ്ദേഹത്തിന്‍റെ പേജിലേക്ക് തിരിഞ്ഞുനോക്കാത്ത മലയാളികളൊക്കെ അവിടെപോയി കമന്‍റിടുകയാണ്.

advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 7:54 PM IST