advertisement

യു.കെയിൽ ആദ്യം വിവാഹം ചെയ്‌തു; വിജയ്‌ക്കായി പേരും മേൽവിലാസവും മാറ്റിയ സംഗീത നേരിട്ട ജീവിതം

Last Updated:
മക്കളുടെ പഠനവും അവരുടെ മാനസികനിലയും കണക്കിലെടുത്ത് സംഗീത വിവാഹമോചന നടപടി വൈകിപ്പിക്കുകയായിരുന്നു
1/8
നാടും നാട്ടുകാരും കാൺകെ, കൊട്ടും കുരവയുമായി ദളപതി വിജയ് (Thalapathy Vijay) താലിചാർത്തിയ സംഗീത സ്വർണലിംഗം എന്ന സുന്ദരിയായ യുവതി. ഇക്കഴിഞ്ഞ ദിവസം ചെങ്കൽപട്ട് കോടതി മുൻപാകെ എത്തിയ വിവാഹമോചന ഹർജിയിൽ കണ്ടത് നീണ്ട വർഷത്തെ ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള സംഗീതയുടെ അപേക്ഷ. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനായ ദളപതി വിജയ്‌യെ ആണ് ഇക്കാലമത്രയും പ്രേക്ഷകരും ആരാധകരും കണ്ടതെങ്കിൽ, വിവാഹമോചന ഹർജിയിൽ സംഗീത പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് മറ്റൊരാളെ എന്ന് തോന്നിപ്പോകും
നാടും നാട്ടുകാരും കാൺകെ, കൊട്ടും കുരവയുമായി ദളപതി വിജയ് (Thalapathy Vijay) താലിചാർത്തിയ സംഗീത സ്വർണലിംഗം എന്ന സുന്ദരിയായ യുവതി. ഇക്കഴിഞ്ഞ ദിവസം ചെങ്കൽപട്ട് കോടതി മുൻപാകെ എത്തിയ വിവാഹമോചന ഹർജിയിൽ കണ്ടത് നീണ്ട 27 വർഷത്തെ ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള സംഗീതയുടെ അപേക്ഷ. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനായ ദളപതി വിജയ്‌യെ ആണ് ഇക്കാലമത്രയും പ്രേക്ഷകരും ആരാധകരും കണ്ടതെങ്കിൽ, വിവാഹമോചന ഹർജിയിൽ സംഗീത പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് മറ്റൊരാളെ എന്ന് തോന്നിപ്പോകും
advertisement
2/8
ശ്രീലങ്കൻ തമിഴ് കുടുംബാംഗമായ സംഗീത സ്വർണലിംഗം, തന്റെ നാടിനെയും വീടിനെയും എല്ലാം മാറ്റിനിർത്തിയാണ് നടൻ വിജയ്‌യുടെ ഭാര്യയായി കാൽനൂറ്റാണ്ടോളം ജീവിച്ചത്. വിജയ് എന്ന നടന്റെ ഒരു ആരാധിക മാത്രമായിരുന്നു ഒരുകാലത്ത് സംഗീത. നടനെ കാണാൻ വേണ്ടി മാത്രം അവർ ഒരിക്കൽ ചെന്നൈയിലേക്ക് വരികയും, ആ കൂടിക്കാഴ്ച അവരുടെ തലവര മാറ്റിയെഴുതുകയും ചെയ്‌തു. സംഗീത സ്വർണലിംഗം പേര് പോലെത്തന്നെ ഇട്ടുമൂടാൻ സ്വത്തുക്കളുള്ള കുടുംബത്തിലെ മകളാണ്. കുടുംബം ഒന്നാകെ യു.കെയിലാണ് താമസം (തുടർന്ന് വായിക്കുക)

3/8
വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം കഴിഞ്ഞുവെങ്കിലും, ഇവരുടെ വിവാഹബന്ധത്തിന് 27 വർഷത്തെ നീളമുണ്ട്‌. ദമ്പതികളുടെ മൂത്ത മകൻ ജെയ്‌സൺ സഞ്ജയ്‌ക്ക് 25 വയസും, മകൾ ദിവ്യ സാഷയ്ക്ക് 20 വയസും പ്രായമുണ്ട്. വിജയ് ക്രിസ്ത്യൻ മത വിശ്വാസിയും സംഗീത പൂർണമായും ഹിന്ദു മതവിശ്വാസിയുമാണ്. എന്നിരുന്നാലും, ഈ വേർതിരിവുകൾ മാറ്റിവച്ചാണ് അവർ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച്, മുതിർന്നവരുടെ ആശീർവാദത്തോടെ വിവാഹജീവിതം തുടങ്ങിയത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടതും വിജയ്ക്ക് പ്രമുഖ നടിയുമായി ഉണ്ടായ വിവാഹേതര ബന്ധം അദ്ദേഹത്തിന്റെ വിവാഹജീവിതത്തെ ഗ്രസിച്ചു

4/8
സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം, വിവാഹമോചനം നേടാനൊരുങ്ങുകയാണ് സംഗീത. സംഗീതയ്ക്ക് നിലവിൽ 48 വയസ് പ്രായമുണ്ട്, വിജയ്ക്ക് 51 വയസും. യു.കെ. പൗരത്വമുള്ള സംഗീത, വിവാഹശേഷം തന്റെ പേരിലും മേൽവിലാസത്തിലും വരെ മാറ്റങ്ങൾ വരുത്തി. കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ സംഗീതയുടെ പേരിന്റെ പൂർണരൂപം സംഗീത വിജയ് എന്നാണ്. ഭർത്താവായ ജോസഫ് വിജയ് ചന്ദ്രശേഖറിന്റെ ചെന്നൈ നീലാങ്കരൈയിലെ അതെ മേൽവിലാസമാണ് സംഗീതയും നൽകിയിട്ടുള്ളത്. വിവാഹശേഷം പൂർണമായും ചെന്നൈ നഗരത്തിലേക്ക് പറിച്ചുമാറ്റപ്പെടുകയായിരുന്നു അവർ

5/8
ഹിന്ദു ആചാരപ്രകാരമാണ് വിജയ് സംഗീതയെ വിവാഹം ചെയ്തത്. എന്നാൽ, അതിനും ഏകദേശം ഒരു വർഷം മുൻപ് ഇവർ യു.കെയിൽ വച്ച് വിവാഹം ചെയ്തതായി പെറ്റീഷനിൽ പരാമർശിക്കുന്നു. യു.കെയിൽ 1998 ജൂലൈ 10ന് വിജയ്-സംഗീത വിവാഹം രജിസ്റ്റർ ചെയ്‌തു. ഇവർ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ചെന്നൈ എഗ്‌മോറിൽ വച്ച് നടത്തിയത് 1999 ഓഗസ്റ്റ് 25നും. ഇന്നത്തെ പോലെ ഗോസിപ് വാർത്തകൾക്ക് ഇടം നൽകാതെയാണ് ഈ വിവാഹം നടന്നത്

6/8
ലണ്ടനിൽ നിന്നും ബി.എസ്.സി. ബയോമെഡിക്കൽ സയൻസ് ബിരുദധാരിയാണ് സംഗീത. വിവാഹശേഷം, അടയാറിലെ വിജയ്‌യുടെ വീട്ടിലേക്കും, പിന്നീട് നിലവിലെ മേൽവിലാസത്തിൽ പറയുന്ന വസതിയിലേക്കും താമസം മാറ്റി. വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ വളരെ സ്നേഹവും ഒത്തൊരുമയുമുള്ള ജീവിതമായിരുന്നു അവരുടേത് എന്ന് സംഗീതയുടെ ഹർജിയിൽ പറയുന്നു. ഭർത്താവ് മികച്ച ജീവിത സൗകര്യങ്ങൾ പ്രദാനം ചെയ്യുകയും, കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഭാര്യ സന്തുഷ്‌ടമായ ജീവിതം നയിച്ച് വരികയും ചെയ്‌തു

7/8
വെക്കേഷൻ കാലത്ത് യു.കെയിലെ കുടുംബത്തെ വിജയ്‌യും ഭാര്യയും കുടുംബസമേതം സന്ദർശിച്ചു പോന്നു. വിജയ്‌യുടെ സിനിമകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പരിപാടികളിലും സംഗീതയും പങ്കെടുത്തു. സൗന്ദര്യപിണക്കങ്ങൾ തരണം ചെയ്‌തു. 2021 ഏപ്രിലിൽ വിജയ്ക്ക് നടിയുമായി വിവാഹേതരബന്ധം ഉള്ളവിവരം സംഗീത കണ്ടെത്തി. ഇത് ഭാര്യയ്ക്ക് കനത്ത മനോവിഷമം നൽകി. ബന്ധം അവസാനിപ്പിക്കാമെന്ന വാക്കിന് പുറമേ ഒന്നും സംഭവിച്ചില്ല

8/8
2021 സെപ്റ്റംബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ പ്രശ്നങ്ങൾ പറഞ്ഞു തീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. നോട്ടീസ് നൽകി. മക്കളുടെ പഠനവും അവരുടെ മാനസികനിലയും കണക്കിലെടുത്ത് കേസ് നീട്ടി. വിജയ് ഭാര്യയെ വൈകാരികമായും, മാനസികമായും, ശാരീരികമായും ഇക്കാലയളവിൽ അകറ്റി നിർത്തി എന്ന് ഹർജിയിൽ പറയുന്നു. ഭാര്യയുമായി ശാരീരിക ബന്ധത്തിൽ നിന്നുപോലും പിൻവാങ്ങിയ വിജയ്, അവരെ അദ്ദേഹത്തിന്റെ സാമൂഹിക, ഔഗ്യോഗിക പരിപാടികളിൽ നിന്നും മാറ്റിനിർത്തിയതായി ഹർജിയിൽ ആരോപിക്കുന്നു

'മാപ്പർഹിക്കാത്ത മഹാപരാധം'; സാദിഖലി തങ്ങളെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനെതിരെ കെടി ജലീൽ

  • സാദിഖലി തങ്ങളെ അപമാനിക്കുന്ന വ്യാജ AI ചിത്രങ്ങൾക്കെതിരെ കെടി ജലീൽ ശക്തമായി പ്രതികരിച്ചു

  • കക്ഷി രാഷ്ട്രീയ ഭേദമന്യേ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും സാദിഖലി തങ്ങൾക്കൊപ്പമാണെന്നും ജലീൽ

  • വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ലീഗ് നിലപാടിന് ജലീൽ സ്വാഗതം പറഞ്ഞു

View All
advertisement