advertisement

ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

Last Updated:

ദുബായിലെ പ്രശസ്തമായ ഹോട്ടലുകളിലൊന്നായ ഫെയർമണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ

Rapid Read
News18
News18
ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമണ്ട് ഹോട്ടലിന് സമീപം ആക്രമണവും തുടർന്ന് തീപിടുത്തവുമുണ്ടായി. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിൽ ഒന്നായ
ദുബായിലെ ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു.
അടിയന്തര പ്രതികരണ സംഘങ്ങളെ ഭരണകൂടം ഉടൻ വിന്യസിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായും മേഖല സുരക്ഷിതമാക്കിയതായി യുഎഇ ഭരണകൂടം അറിയിച്ചു.ദുബായിലെ പ്രശസ്തമായ ഹോട്ടലുകളിലൊന്നായ ഫെയർമണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎഇ ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിന് വിധേയമായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ മിസൈലുകളെ നേരിടുകയും നിരവധി മിസൈലുകളെ വിജയകരമായി തകർക്കുകയും ചെയ്തുവെന്ന് യുഎഇ വ്യക്തമാക്കി.
advertisement
അബുദാബിയിൽ ആറിലധികം സ്ഥലങ്ങളിൽ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായാണ് യുഎഇ വ്യക്തമാക്കുന്നത്.മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു പാകിസ്താൻകാരൻ കൊല്ലപ്പെടുകയും ചെയ്തു.ദുബായ് വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്.പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement