Mammootty| 'എല്ലാവർക്കും അഭിനന്ദനങ്ങൾ'; ചലച്ചിത്ര പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി

Last Updated:

ജേതാക്കളെ പ്രശസിച്ച് സോഷ്യൽമീഡിയ പോസ്റ്റുമായി നടൻ മമ്മൂട്ടി

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ജേതാക്കളെ പ്രശസിച്ച് സോഷ്യൽമീഡിയ പോസ്റ്റുമായി നടൻ മമ്മൂട്ടി. 'ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. 70ാംമത് ദേശീയ പുരസ്കാരവും, 54ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമാണ് ഇന്ന് പ്രഖ്യാപിച്ചത്.
സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തിരഞ്ഞെടുത്തു. ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതത്തിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നീ നടിമാർ പങ്കിട്ടു. മികച്ച സ്വഭാവനടൻ വിജയരാഘവൻ ( പൂക്കാലം), മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ (പെമ്പിളൈ ഒരുമൈ).
സംസ്ഥാന പുരസ്കാരത്തിനായി മത്സരത്തിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു. താരത്തിന് പുരസ്കാരം ലഭിക്കാത്തതിൽ ആരാധകർ നിരാശയിലാണ്. മമ്മൂട്ടിയുടെ പോസ്റ്റിന് നിരവധി പേരാണ് പ്രതികരണവുമായി വരുന്നത്. പ്രേക്ഷകരുടെ അവാർഡ് അങ്ങേക്ക് തന്നെ !, മമ്മൂക്കക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു,അടുത്ത വർഷം നാഷണൽ/സ്റ്റേറ്റ് ബെസ്റ്റ് ആക്ടർ അവാർഡ് ഇങ്ങ് തൂക്കും.
advertisement
2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.ഇതിൽ ഭൂരിഭാഗവും ഇനിയും റിലീസ് ചെയ്തിട്ടില്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. നവാഗതരുടെ ചിത്രങ്ങളാണ് ഏറെയും. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മുൻനിരയിൽ മലയാളി സാന്നിധ്യവും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mammootty| 'എല്ലാവർക്കും അഭിനന്ദനങ്ങൾ'; ചലച്ചിത്ര പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement