Happy Birthday | പതിവ് തെറ്റിക്കാതെ മോഹൻലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി
- Published by:Sneha Reghu
- news18-malayalam
Last Updated:
'ജന്മദിനാശംസകള്‍ ലാലേട്ടാ, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന മറ്റൊരു വര്‍ഷം കൂടെ ആശംസിക്കുന്നു', എന്നായിരുന്നു പൃഥ്വിരാജിന്റെ ആശംസ
പതിവ് തെറ്റിക്കാതെ മോഹൻലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി. പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും മോഹന്‍ലാലിന് ആശംസനേര്‍ന്നുകൊണ്ട് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
65-ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് സിനിമാ മേഖലയിൽ നിന്നും നിരവധിപേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ ആശംസകൾ നേർന്നത്. 'ജന്മദിനാശംസകള്‍ ലാലേട്ടാ, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന മറ്റൊരു വര്‍ഷം കൂടെ ആശംസിക്കുന്നു', എന്നായിരുന്നു പൃഥ്വിരാജിന്റെ ആശംസ.
'ലാലേട്ടന് സന്തോഷം നിറഞ്ഞ ജന്മദിനങ്ങൾ തുടരും' എന്നാണ് പിഷാരടി കുറിച്ചത്. തുടരും സിനിമയിലെ മോഹൻലാലിന്റെ ഐക്കോണിക് ചാട്ടം അനുകരിക്കുന്ന റീല്‍സും രമേഷ് പിഷാരടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലാലേട്ടന്‍ തുടരും എന്നാണ് തരുൺ മൂർത്തി കുറിച്ചത്.
advertisement
സംവിധായകരായ സിബി മലയില്‍, മേജര്‍ രവി, സാജിദ് യഹിയ, തരുണ്‍ മൂര്‍ത്തി, എം.എ. നിഷാദ്, മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍, എംഎല്‍എ കൂടിയായ എം. മുകേഷ്, അഭിനേതാക്കളായ ശ്വേതാ മോഹന്‍, ചിപ്പി രഞ്ജിത്ത്, ബിനു പപ്പു, കൃഷ്ണപ്രഭ, അപ്പാനി ശരത്, സണ്ണി വെയ്ന്‍, അന്‍സിബ ഹസ്സന്‍, ബിനീഷ് കോടിയേരി, വീണ നായര്‍, അനശ്വര രാജന്‍, സൗമ്യ മേനോന്‍, ഗായകരായ കെ.ജെ. യേശുദാസ്, സുജാതാ മോഹന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും നടന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 21, 2025 11:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Happy Birthday | പതിവ് തെറ്റിക്കാതെ മോഹൻലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി