തേയിലയും കുപ്പിവെള്ളവും വിറ്റു നടന്ന ചെക്കൻ 100 കോടി പ്രതിഫലമുള്ള സൂപ്പർ താരമായതെങ്ങനെ?

Last Updated:
ബിരുദം നേടിയിട്ട് പോലും നിത്യവൃത്തിക്കായി അദ്ദേഹം ഒരുകാലത്ത് കുപ്പിവെള്ളം വിറ്റു ജീവിച്ചിരുന്നു
1/6
വലിയ സ്വപ്നങ്ങളുമായി ചെറിയ കുടുംബങ്ങളിൽ ജീവിക്കുന്നവർക്ക് ലക്ഷ്യബോധം ഉണ്ടെങ്കിൽ പോലും, ആ ലക്ഷ്യം കയ്യെത്തിപ്പിടിക്കുന്നത് വരെയെത്താൻ പലപ്പോഴും സാമ്പത്തികനില ഒരു വെല്ലുവിളിയായേക്കാം. അതിനുദാഹരണമാണ് ഇന്ന് 100 കോടി രൂപ പ്രതിഫലം പറ്റുന്ന ഈ നടൻ. ബിരുദം നേടിയിട്ട് പോലും നിത്യവൃത്തിക്കായി അദ്ദേഹം ഒരുകാലത്ത് കുപ്പിവെള്ളം വിറ്റു ജീവിച്ചിരുന്നു. അന്ന് മല്ലേശ്വരം എന്ന സ്ഥലത്ത് ഡെലിവറിക്കായി പോയപ്പോൾ കേട്ട ചലച്ചിത്ര നിർമാണ കോഴ്‌സിനെ കുറിച്ചുള്ള വിവരം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുന്നതായി മാറി. ആ നടനും അദ്ദേഹത്തിന്റെ ജീവിതവഴികളും ഇവിടെ പരിചയപ്പെടാം

advertisement
2/6
 നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണദ്ദേഹം. കർണാടകയിലെ സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിലെ അംഗമായാണ് പ്രശാന്ത് ഷെട്ടി എന്ന ഋഷഭ് ഷെട്ടിയുടെ പിറവി. മല്ലേശ്വരം എന്ന സ്ഥലത്ത് സ്‌കൂളിൽ കുപ്പിവെള്ള വിതരത്തിനു പോയപ്പോഴാണ് സിനിമ സ്വപ്നമായിക്കണ്ട ഋഷഭ്, അതേക്കുറിച്ചറിഞ്ഞത്. 2008ൽ തന്റെ സിനിമാ സ്വപ്നങ്ങളെ നെഞ്ചോട് ചേർത്ത് ഋഷഭ് ഷെട്ടി മുംബൈക്ക് വണ്ടി കയറി. സിനിമയിൽ എത്തിയില്ല എങ്കിലും, ഒരു ചലച്ചിത്ര നിർമാതാവിന്റെ കാർ ഡ്രൈവർ ആയി അന്ധേരി വെസ്റ്റിൽ ആ യുവാവ് ജീവിതം ആരംഭിച്ചു. ചായ കൊണ്ടുകൊടുക്കുന്നതുൾപ്പെടെ മെട്രോ നഗരത്തിൽ ഓടിനടന്ന് പണിയെടുത്തിരുന്നു ഋഷഭ് അന്ന് (തുടർന്ന് വായിക്കുക)

3/6
 അടുത്തിടെ കാന്താര സിനിമയുടെ പ്രൊമോഷൻ വേളയിൽ ഒരുകാലത്ത് താൻ മുംബൈ നഗരത്തിൽ വട പാവ് ഭക്ഷിച്ച് നടന്നിരുന്ന വിവരം അദ്ദേഹം പങ്കുവച്ചു. ഇന്ന് ഇങ്ങനെയൊരു വേദിയിൽ എത്തപ്പെടും അന്ന് തെല്ലും നിനച്ചില്ല ഋഷഭ് ഷെട്ടി. ദൈവത്തെ പോലെ താൻ കരുതുന്ന സിനിമയാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് ഋഷഭ് ഷെട്ടി. 2012ലെ ചിത്രമായ 'തുഗ്ലക്' ആണ് ഷെട്ടിയുടെ അരങ്ങേറ്റ ചിത്രം. എന്നിരുന്നാലും 'ഉളിടവരു കണ്ടന്തേ' എന്ന 2014 ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കരിയർ തിരുത്തിക്കുറിച്ചത്‌

4/6
ഈ ചിത്രം ഋഷഭ് ഷെട്ടിക്ക് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറന്നു നൽകി. 2016ൽ ഷെട്ടി ചലച്ചിത്ര സംവിധാനത്തിലേക്ക് തിരിഞ്ഞു. റിക്കി എന്ന ആദ്യചിത്രം ബോക്സ് ഓഫീസിൽ അത്രകണ്ട് മികച്ച പ്രകടനം കാഴ്ചവച്ചില്ല. എന്നാൽ, അടുത്ത ചിത്രം ആ കുറവ് നികത്തി. 'കിരിക്ക് പാർട്ടി' എന്ന സിനിമ ശ്രദ്ധ നേടി. രക്ഷിത്ത് ഷെട്ടി, രശ്‌മിക മന്ദാന എന്നിവരാണ് ഈ സിനിമയിൽ പ്രധാനവേഷങ്ങൾ ചെയ്തത്. സിനിമയ്ക്ക് ലഭിച്ച പ്രതികരണം, പ്രതീക്ഷയർപ്പിക്കാൻ കെൽപ്പുള്ള സംവിധായകൻ എന്ന നിലയിൽ ഋഷഭ് ഷെട്ടിയുടെ സ്ഥാനമുറപ്പിച്ചു

5/6
കന്നഡ സിനിമയ്ക്ക് പാൻ-ഇന്ത്യൻ ലേബൽ നൽകാനുള്ള നിയോഗം ഋഷഭ് ഷെട്ടിക്കായിരുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. 2022ൽ മിഷൻ ഇമ്പോസ്സിബിൾ, ഹരികഥെ അല്ല ഗിരികഥെ തുടങ്ങിയ സിനിമകളിൽ ഋഷഭ് ഷെട്ടി അഭിനയിച്ചു. എന്നിരുന്നാലും ഋഷഭ് ഷെട്ടി എന്ന നടനെയും സംവിധായകനെയും അടയാളപ്പെടുത്താൻ 'കാന്താര' വരേണ്ടി വന്നു. ഒന്നിലേറെ ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ചിത്രം വലിയ നിലയിൽ ജനസ്വീകാര്യത നേടി. മലയാളത്തിൽ ഉൾപ്പെടെ 'കാന്താര' സൂപ്പർഹിറ്റായി മാറി
 കന്നഡ സിനിമയ്ക്ക് പാൻ-ഇന്ത്യൻ ലേബൽ നൽകാനുള്ള നിയോഗം ഋഷഭ് ഷെട്ടിക്കായിരുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. 2022ൽ 'മിഷൻ ഇമ്പോസ്സിബിൾ', 'ഹരികഥെ അല്ല ഗിരികഥെ' തുടങ്ങിയ സിനിമകളിൽ ഋഷഭ് ഷെട്ടി അഭിനയിച്ചു. എന്നിരുന്നാലും ഋഷഭ് ഷെട്ടി എന്ന നടനെയും സംവിധായകനെയും അടയാളപ്പെടുത്താൻ 'കാന്താര' വരേണ്ടി വന്നു. ഒന്നിലേറെ ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ചിത്രം വലിയ നിലയിൽ ജനസ്വീകാര്യത നേടി. മലയാളത്തിൽ ഉൾപ്പെടെ 'കാന്താര' സൂപ്പർഹിറ്റായി മാറി
advertisement
6/6
വളരെ ചെറിയ ബജറ്റായ 14 കോടിയിൽ നിർമിച്ച കാന്താര, ലോകമെമ്പാടും നിന്ന് ബോക്സ് ഓഫീസിൽ നേടിയതാകട്ടെ 450 കോടി രൂപയും. എക്കാലത്തെയും മികച്ച വരുമാനം നേടുന്ന രണ്ടാമത് കന്നഡ ചിത്രം എന്ന ലേബൽ ഋഷഭ് ഷെട്ടിയുടെ കാന്താരക്ക് സ്വന്തം. ഒന്നാം സ്ഥാനം യഷ് നായകനായ കെ.ജി.എഫിനായിരുന്നു. കാന്താരയുടെ പ്രീക്വെൽ ചിത്രം തിയേറ്ററിലെത്തുമ്പോൾ സിനിമയുടെയും ഋഷഭ് ഷെട്ടിയുടെയും ആരാധകർ പ്രതീക്ഷയിലാണ്

ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement