സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനുള്ള അവധി റദ്ദാക്കി; യുവാവ് ജോലി രാജിവച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു ബിസിനസ്സ് സ്ഥാപനത്തിലെ ജീവനക്കാരനായ നോയൽ മുൻകൂട്ടി ചോദിച്ചിരുന്ന അവധിയാണ് സ്ഥാപന മേധാവിയായ നിക്ക് അവസാന നിമിഷം റദ്ദാക്കിയത്
സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധി നൽകിയില്ല. ജീവനക്കാരൻ ജോലി രാജി വച്ചു. പ്രമുഖ ബിസിനസ്സ് ഉടമയും ബിസിനസ്സ് രംഗത്തെ വിദഗ്ധനുമായ മൈക്കിൾ സാൻസാണ് ഈ സംഭവം തന്റെ ടിക്ടോക് അക്കൗണ്ട് വഴി പങ്കുവച്ചത്. സാൻസിന്റെ വീഡിയോ ബിസിനസ്സ് രംഗത്തെ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്ര ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. 6,67,000 പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
ഒരു ബിസിനസ്സ് സ്ഥാപനത്തിലെ ജീവനക്കാരനായ നോയൽ മുൻകൂട്ടി ചോദിച്ചിരുന്ന അവധിയാണ് സ്ഥാപന മേധാവിയായ നിക്ക് അവസാന നിമിഷം റദ്ദാക്കിയത്. തന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു നോയൽ അവധിക്ക് അപേക്ഷിച്ചത്. എന്നാൽ ഓഫീസിലെ മറ്റൊരു ജീവനക്കാരൻ ജോലി രാജിവച്ചതിനെത്തുടർന്ന് നിക്ക് നോയലിന്റെ അവധി റദ്ദാക്കി. പങ്കുവച്ച വീഡിയോയിൽ ജീവനക്കാരനോട് ഒന്നും സംസാരിക്കാതെ അവധി റദ്ദാക്കിയ നിക്കിന്റെ നടപടിയെ സാൻസ് വിമർശിച്ചു.
തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ബാലിയിലാണ് വിവാഹം നടക്കുന്നതെന്നും അവധി റദ്ദാക്കാൻ കഴിയില്ലെന്നും നോയൽ പറഞ്ഞപ്പോൾ മൂന്നാഴ്ചത്തേക്കുള്ള അവധി മൂന്ന് ദിവസമായി കുറയ്ക്കാനാണ് നിക്ക് ആവശ്യപ്പെട്ടത്. കൂടുതൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും നിങ്ങൾക്ക് അവധി നൽകാൻ കഴിയില്ല എന്നുമാണ് കമ്പനിയിൽ നിന്നും തനിക്ക് ലഭിച്ച സന്ദേശമെന്ന് നോയൽ പറയുന്നു. തുടർന്ന് ഇത്തരമൊരു കമ്പനിയിൽ ജോലി തുടരണോ എന്ന കാര്യത്തിലും നോയൽ സ്വയം സംശയം ഉന്നയിച്ചു. അവധി റദ്ദാക്കിയെങ്കിലും നോയൽ മൂന്ന് ആഴ്ചത്തേക്ക് തന്റെ ഫോൺ ഓഫാക്കുകയും തീരുമാനിച്ച അവധിയെടുക്കുകയും ചെയ്തു. ഓഫീസിൽ തിരിച്ചെത്തിയ ശേഷം മറ്റൊരു ജോലി കണ്ടെത്താനും നോയൽ തീരുമാനിച്ചു.
advertisement
നോയലിന്റെ ധൈര്യപൂർവ്വമുള്ള ഈ നടപടിയെ ടിക്ടോക്ക് വീഡിയോയിൽ സാൻസ് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സമാന അനുഭവങ്ങൾ ചൂണ്ടിക്കാട്ടി തനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും സാൻസ് പറഞ്ഞു. തൊഴിലിടങ്ങളിൽ ജീവനക്കാർക്കും മാനേജ്‌മെന്റിനും ഇടയിൽ മികച്ച ആശയവിനിമയവും ജീവനക്കാരുടെ അവധികൾക്ക് കൃത്യമായ മാനദണ്ഡങ്ങളും ഉണ്ടാകണമെന്നും സാൻസ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
February 17, 2024 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനുള്ള അവധി റദ്ദാക്കി; യുവാവ് ജോലി രാജിവച്ചു