വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ചു

Last Updated:

എംബിഎ വിദ്യാർത്ഥിയെയാണ് വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അധിക്ഷേപിച്ചത്. വിദ്യാർത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു

വിളിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ച് വീട്ടുകാർ. വിവാഹം നടത്തിയ വീട്ടുകാരാണ് വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെയാണ് വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അധിക്ഷേപിച്ചത്. വിദ്യാർത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയിൽ കേൾക്കാം.
advertisement
വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവർക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement