'ലാലേട്ടനോട് വന്ന് കാണാൻ ഞാൻ പറഞ്ഞിട്ടുണ്ട്'; ടി. പി മാധവന് ഉറപ്പ് നൽകി ഗണേഷ് കുമാർ

Last Updated:

രണ്ട് ദിവസം കഴിഞ്ഞ് കാണാൻ വരാമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.

ചേര്‍‌ത്തുപിടിച്ച് നടൻ ടി പി മാധവനു വാക്കുനൽകി ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം സ്വന്തം മണ്ഡലമായ പത്തനാപുരത്തെ ഗാന്ധിഭവനിൽ സന്ദർശനം നടത്തിയപ്പോഴാണ് ടി.പി മാധവനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നടന്‍ മോഹന്‍ലാലിനോടും ഗാന്ധിഭവനില്‍ എത്തി ടി.പി. മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ​ഗണേഷ് കുമാർ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കാണാൻ വരാമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.
ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണത്തിൽ സംസാരിക്കവേ ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലാലേട്ടനോട് വന്ന് കാണാൻ ഞാൻ പറഞ്ഞിട്ടുണ്ട്'; ടി. പി മാധവന് ഉറപ്പ് നൽകി ഗണേഷ് കുമാർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement