Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ്

Last Updated:

ഇടയ്ക്ക് ചാനൽ മാറ്റി വാർത്ത കാണാനും ചിലർ നിർദ്ദേശിച്ചിട്ടുണ്ട്. 'അന്തസ് വേണം' - എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വീടു കയറിയിറങ്ങി മാത്രമല്ല ഇത്തവണ സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നാലും വോട്ടു പിടുത്തത്തിന്റെ ബഹളമാണ്. വാട്സ് ആപ്പും ഫേസ്ബുക്കും തുറന്നാൽ സ്ഥാനാർത്ഥികൾ വോട്ട് തേടിയുള്ള പോസ്റ്ററുകളും വീഡിയോകളും പറന്നു കളിക്കുകയാണ്.
രാഷ്ട്രീയക്കാരും സിനിമാ പ്രവർത്തകരുമെല്ലാം അവരുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് വേണ്ടി വോട്ട് ചോദിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഇപ്പോൾ എൽ ഡി എഫിനു വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും കൊല്ലം എം എൽ എയുമായ മുകേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷ് വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
advertisement
പെൻഷനും റേഷനും മരുന്നും പുസ്തകവും മുടങ്ങിയിട്ടില്ലെന്നും പറഞ്ഞു തുടങ്ങുന്ന കുറിപ്പ് പാവങ്ങൾക്കെല്ലാം വീടുമായി എന്ന നേട്ടത്തിലാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ എന്തിനാണ് മാറി ചിന്തിക്കുന്നതെന്നും ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേയെന്നും വികസന വിസ്മയങ്ങളും തുടരണ്ടേയെന്നും എം എൽ എ ചോദിക്കുന്നു.
മുകേഷ് എം എൽ എ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
'കറന്റ് കട്ടായിട്ടില്ല!...................
ആശുപതിയും ജോറായി..................
റോഡെല്ലാം കേമമായി!...........
സ്‌കൂളെല്ലാം ഹൈടെക്കക്കായി!.......
പൊതുമേഖലയെല്ലാം ലാഭത്തിലായി!..........
പാവങ്ങൾക്കെല്ലാം വീടുമായി...........
പിന്നെന്തിന് മാറി ചിന്തിക്കണം?.................
advertisement
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ...........................?
വികസന വിസ്മയങ്ങളും തുടരണ്ടേ ................? '
എന്നാൽ എൽ ഡി എഫിന് വോട്ടു തേടിയുള്ള കുറിപ്പിന്റെ താഴെയെത്തിയ കമന്റുകളിൽ അധികവും പ്രതിഷേധ കമന്റുകൾ ആയിരുന്നു. സേവ് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് എന്നാണ് കൂടുതൽ കമന്റുകളും. 'ദയവു ചെയ്തു CPO റാങ്ക് ലിസ്റ്റ് ഒന്ന് പുനപരിശോധിക്കണം, അനേകായിരം പേരുടെ ജീവിതമാണ്. സത്യാവസ്ഥ അങ്ങേയ്ക്ക് ബോധ്യപ്പെടും. ഭരണകുടത്തിൽ ഇപ്പോഴും വിശ്വാസമുണ്ട്. #SAVE CPO RANK LIST' - എന്നായിരുന്നു ഒരു കമന്റ്.
advertisement
ഇടയ്ക്ക് ചാനൽ മാറ്റി വാർത്ത കാണാനും ചിലർ നിർദ്ദേശിച്ചിട്ടുണ്ട്. 'അന്തസ് വേണം' - എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്വർണക്കടത്തിന്റെ കാര്യവും സംസ്ഥാനത്തിന്റെ കടം വർദ്ധിച്ച കാര്യവുമെല്ലാം മറ്റുചിലർ ഓർമിപ്പിക്കുന്നുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ്
Next Article
advertisement
Daily Love Horoscope September 12|  ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും; അപ്രതീക്ഷിതമായി പ്രണയം കണ്ടെത്താനാകും: ഇന്നത്തെ പ്രണയഫലം
ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും; അപ്രതീക്ഷിതമായി പ്രണയം കണ്ടെത്താനാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പ്രണയത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും.

  • ഇടവം രാശിക്കാര്‍ക്ക് ഇന്ന് ആളുകളുടെ ശ്രദ്ധ നേടാനും പ്രണയം ആസ്വദിക്കാനും അവസരം ലഭിക്കും.

  • മിഥുനം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ഒരു സുഹൃത്ത് പ്രണയം തുറന്നുപറയാന്‍ സാധ്യതയുണ്ട്.

View All
advertisement