ജനങ്ങളെ ഭീതിലാഴ്ത്തിയിരുന്ന 'ബിൻ ലാദന്‍' തടവറയിൽ ചരിഞ്ഞു

Last Updated:

ജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് മയക്കുവെടി വച്ച് ബിൻ ലാദനെ പിടികൂടിയത്.

ഗുവാഹത്തി : ഒരു ഗ്രാമത്തെ മുഴുവൻ വിറപ്പിച്ച് നടന്നിരുന്ന ഒറ്റയാൻ ചരിഞ്ഞു. നാട്ടുകാർ 'ബിൻ ലാദൻ' എന്ന വിളിപ്പേരിട്ടിരുന്ന 35 വയസോളം പ്രായം വരുന്ന ആനയാണ് വനംവകുപ്പിന്റെ പിടിയിലിരിക്കെ ചരിഞ്ഞത്. വടക്കൻ അസമിലെ ഗോൽപ്പാറ ജില്ലയ്ക്ക് സമീപമുള്ള രോംഗ്ജുലി വനമേഖലയിൽ നിന്ന് ഒരാഴ്ച മുമ്പാണ് ആനയെ പിടികൂടിയത്. ജനവാസമേഖലയിലെ ഇറങ്ങിയുള്ള ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് മയക്കുവെടി വച്ച് ബിൻ ലാദനെ പിടികൂടിയത്.
അക്രമകാരിയായ ലാദനെ തൊട്ടടുത്ത ദിവസം തന്നെ അസമിലെ ഓറഞ്ച് നാഷണൽ പാർക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ദിവസം രാവിലെ 5.30ഓടെയാണ് ആന ചരിഞ്ഞത്. ആനയ്ക്ക് വേറെ പ്രശ്നങ്ങളൊന്നുമുണ്ടായിരിന്നില്ലെന്നും എന്നാൽ‌ കഴിഞ്ഞ ദിവസം രാവിലെയോടെ ചരിഞ്ഞ വിവരം ആനയെ പരിപാലിച്ചവർ അറിയിക്കുകയായിരുന്നുവെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം. ഗ്രാമവാസികൾ ഭീകരവാദിയായ ബിൻലാദന്റെ പേര് നൽകിയ കൊമ്പൻ എന്നാൽ വനം വകുപ്പിന്റെ പിടിയിലായതോടെ കൃഷ്ണ എന്ന പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.
advertisement
ആനയെ ഉൾവനത്തിലേക്ക് തന്നെ തിരിച്ചു വിടാനാണ് വനം വകുപ്പ് ആദ്യം തീരുമാനിച്ചതെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ദേശീയോദ്യാനത്തിലേക്ക് മാറ്റിയത്. ആന ചരിഞ്ഞ വാർത്ത പുറത്തു വന്നയുടൻ തന്നെ വെറ്റിനറി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ അസം സർക്കാർ പാർക്കിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി യഥാർഥ മരണകാരണം കണ്ടെത്തണമെന്ന് ഇവരോട് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ജനങ്ങളെ ഭീതിലാഴ്ത്തിയിരുന്ന 'ബിൻ ലാദന്‍' തടവറയിൽ ചരിഞ്ഞു
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement