2015 ലാണ് ഗാരി ഹാർഡ്വിക്കും അൽമേദയും ആദ്യമായി കാണുന്നത്. അൽമേദയുടെ മകന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഗാരിയെ അൽമേദ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. ഒടുവിൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് ഇരുവരും താമസിക്കുന്നത്.
വിവാഹം കഴിക്കുമ്പോൾ ഗാരിക്ക് പ്രായം വെറും പതിനെട്ട് വയസ്സായിരുന്നു. അൽമേദയ്ക്ക് 71. അഞ്ച് വർഷമായി ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു. ഇന്ന് അൽമേദയ്ക്ക് 76 വയസ്സുണ്ട്. ഗാരി 23 വയസ്സുള്ള യുവാവുമായി. പങ്കാളികൾ തമ്മിലുള്ള പ്രായവ്യത്യാസത്തിൽ എല്ലാവരേയും ഞെട്ടിച്ച ഗാരിയും അൽമേദയും മറ്റൊരു പ്രഖ്യാപനം നടത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
View this post on Instagram
കിടപ്പറ രംഗങ്ങൾ പരസ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി ഇരുവരും ചേർന്ന് ഫാൻസ് ഓൺലി പേജും തുടങ്ങിക്കഴിഞ്ഞു. സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കാണാം എന്നാണ് ദമ്പതികൾ പറയുന്നത്. ഇതിനായി ഒരു മാസം നൽകേണ്ടത് 486 രൂപ. ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ അൽപ്പസ്വൽപ്പമായി കാണിക്കുന്ന രംഗങ്ങൾ മുഴുവനായും പരസ്യപ്പെടുത്താനാണ് ഇരുവരുടേയും തീരുമാനം.
You may also like:മുൻ കാമുകന്റെ ഭാര്യയുടെ കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചു, മുടി വെട്ടിമാറ്റി ; വിവാഹ രാത്രി യുവതി ചെയ്തു കൂട്ടിയത്
അൽമേദ അത്ഭുതപ്പെടുത്തുന്ന ഭാര്യയാണെന്നാണ് ഗാരി പറയുന്നത്. എല്ലാ കാര്യത്തിനും പിന്തുണ നൽകുന്നു. ഇങ്ങനെയൊരു മാലാഖയെ തനിക്ക് തന്നതിന് ദൈവത്തിന് നന്ദിയുണ്ടെന്നും ഗാരി പറഞ്ഞിരുന്നു.
ഇത്രയും പ്രായം കുറഞ്ഞയാളെ ഭർത്താവായി സ്വീകരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അൽമേദ പറയുന്നത്. എന്നാൽ ഗാരിയെ കണ്ടയുടനെ പ്രണയത്തിലായി. 2013 ലാണ് അൽമേദയുടെ ആദ്യ ഭർത്താവ് ഡൊണാൾഡ് മരണപ്പെടുന്നത്. നാൽപ്പത്തി മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു ഡൊണാൾഡിനൊപ്പം ഉണ്ടായിരുന്നത്.
ഡൊണാൾഡിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു അൽമേദയുടെ ജീവിതം. ഏകാന്ത ജീവിതം തനിക്ക് ദുരന്തകാലമായിരുന്നുവെന്ന് അൽമേദ പറയുന്നു. എന്നും കണ്ണീര് മാത്രം. ഇപ്പോൾ താൻ സന്തോഷവതിയാണെന്നും അൽമേദ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral