സോഷ്യൽ മീഡിയയിലെ പുതിയ താരം; നേപ്പാളിലെ വൈറലായ ചായ വിൽപ്പനക്കാരിയെ അറിയാമോ?

Last Updated:

നേപ്പാളിലെ ചായ വിൽപ്പനക്കാരിയുടെ നിഷ്കളങ്കമായ കണ്ണുകളും ആകർഷകമായ പുഞ്ചിരിയും സോഷ്യൽ മീഡിയ കീഴടക്കി

(Photo Credit: Instagram)
(Photo Credit: Instagram)
സാധാരണ ജീവിതം നയിക്കുന്ന വ്യക്തികളെ ഒറ്റരാത്രി കൊണ്ട് വൈറലാക്കാനുള്ള ശക്തി സോഷ്യൽ മീഡിയക്കുണ്ടെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. ഞൊടിയിടയിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്ന എത്രയോ പേരുടെ കഥ നമുക്ക് മുന്നിലുണ്ട്. ഇപ്പോൾ നേപ്പാളിൽ നിന്നുള്ള ഒരു വനിതാ ചായ വിൽപ്പനക്കാരിയാണ് തന്റെ ആകർഷണീയതയും സാന്നിധ്യവും കൊണ്ട് ഓൺലൈനിൽ ഹൃദയങ്ങൾ കീഴടക്കുന്നത്.
റോഡരികിലെ ഒരു കടയിൽ ചായ വിളമ്പുന്ന സ്ത്രീയുടെ ഒരു വീഡിയോ ഓൺലൈനിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ചായയല്ല; അവരുടെ സ്വാഭാവിക സൗന്ദര്യമാണ് എല്ലാവരെയും ആകർഷിക്കുന്നത്.
അവരുടെ ലളിതവും എന്നാൽ തിളക്കമുള്ളതുമായ രൂപത്തെ പ്രശംസിക്കുന്നത് നിർത്താൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കഴിയുന്നില്ല. വെളുത്ത ദുപ്പട്ടയ്‌ക്കൊപ്പം ഇളം നീല നിറത്തിലുള്ള സ്യൂട്ടും അവർ ധരിച്ചിരിക്കുന്നു. അവരുടെ ഹെയർസ്റ്റൈലും അതീവ സുന്ദരമാണ്. നെറ്റിയിൽ ചെറിയ ഫ്രില്ലുകളുള്ള ഒരു ബോബ് കട്ട് ചെയ്തിട്ടുണ്ട്. നേർത്ത ലിപ് ഷേഡും നെറ്റിയിലെ കുഞ്ഞൻ പൊട്ടും അവരെ കൂടുതൽ മനോഹരിയാക്കുന്നു.
advertisement
യുവതിയുടെ നിഷ്കളങ്കമായ കണ്ണുകളും ആകർഷകമായ പുഞ്ചിരിയും സോഷ്യൽ മീഡിയയിൽ തരംഗം തീർ‌ക്കുകയാണ്.
വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു, "സുന്ദരിയായ പെൺകുട്ടി".
മറ്റൊരാൾ പറഞ്ഞു, "അവൾ വളരെ സുന്ദരിയും കഠിനാധ്വാനിയുമാണ്."
കാഠ്മണ്ഡുവിലെ തെരുവുകളിലാണ് ചായക്കട സ്ഥിതി ചെയ്യുന്നതെന്ന് പരാമർശിക്കുന്ന ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ, ഒരു ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം
advertisement
2016 ൽ, അർഷാദ് ഖാൻ എന്ന പാകിസ്ഥാൻ ചായവിൽപ്പനക്കാരനും ഇന്റർനെറ്റിൽ ഒരു ഹാർട്ട് ത്രോബായി മാറിയിരുന്നു. ചായ ഒഴിക്കുന്ന ഫോട്ടോയിലെ നീലക്കണ്ണുകൾ ഒറ്റരാത്രികൊണ്ട് അവനെ പ്രശസ്തനാക്കി. ആ ഫോട്ടോ അവന്റെ ജീവിതം മാറ്റിമറിച്ചു.
കഫേ ചായവാല (@chaiwalauk_ak) പങ്കിട്ട ഒരു പോസ്റ്റ്



 










View this post on Instagram























 

A post shared by Cafe Chaiwala (@chaiwalauk_ak)



advertisement
ഇന്ന്, കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് ലെയ്‌നിൽ ചായവാല എന്ന കഫേ അർഷാദ് ഖാൻ സ്വന്തമാക്കി. ഇന്ത്യക്കാർ, പാകിസ്ഥാനികൾ, ബംഗ്ലാദേശികൾ എന്നിവരുടെ വാസസ്ഥലമാണ് ഈ പ്രദേശം. പ്രശസ്തി നേടിയതിനുശേഷം, മോഡലിംഗ് ഓഫറുകളും അദ്ദേഹത്തിന് ലഭിച്ചു, സ്വന്തമായി സോഷ്യൽ മീഡിയയിലും സജീവമാണ്.
ഈ വർഷം ആദ്യം ഉത്തർപ്രദേശിൽ നടന്ന പ്രയാഗ്‌രാജ് മഹാാകുംഭ് വേളയിൽ, മോണാലിസ ഭോസ്ലെ എന്ന കൗമാരക്കാരി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വെറും 16 വയസുള്ള മോണാലിസ , മധ്യപ്രദേശിലെ ഖാർഗോൺ ജില്ലക്കാരിയാണ്.
advertisement
സനോജ് മിശ്ര (@sanojmishra) പങ്കിട്ട ഒരു പോസ്റ്റ്



 










View this post on Instagram























 

A post shared by Sanoj Mishra (@sanojmishra)



advertisement
Viral tea seller, Internet sensation, Nepal tea seller, viral video, roadside tea stall, social media fame, Kathmandu tea stall, Pakistani chaiwala, നേപ്പാളിലെ ചായ വിൽപ്പനക്കാരി, വൈറൽ ചായ വിൽപ്പനക്കാരി, സോഷ്യൽ മീഡിയ
എന്നാൽ അനാവശ്യമായ ശ്രദ്ധയും പീഡനവും നേരിട്ടതിനെത്തുടർന്ന് മോണാലിസയ്ക്കും കുടുംബത്തിനും പ്രയാഗ്‌രാജ് വിടേണ്ടിവന്നു. എന്നാൽ അവളുടെ കഥ അവിടെ അവസാനിച്ചില്ല. ഇന്ന്, മോണാലിസ ദ ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യാൻ ഒരുങ്ങുന്നു. മുമ്പ് ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ നിർമ്മിച്ച സനോജ് മിശ്രയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സോഷ്യൽ മീഡിയയിലെ പുതിയ താരം; നേപ്പാളിലെ വൈറലായ ചായ വിൽപ്പനക്കാരിയെ അറിയാമോ?
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement