ഇസ്രായേലില്‍ (Israel) ഇനി ഫുഡ് ഓര്‍ഡറുകള്‍ (Online Food Order) നല്‍കി കഴിഞ്ഞാല്‍ ഭക്ഷണം പറന്ന് എത്തും. ലോകത്തിലെ ഏറ്റവും കൂടുതൽ സൈനിക ഡ്രോണുകള്‍ (Drones) കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇസ്രായേല്‍. എന്നാല്‍ വാണിജ്യ ഡ്രോണുകളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വികസനത്തിലും രാജ്യം ഇപ്പോള്‍ പ്രധാന ശക്തി കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി ഇസ്രായേല്‍ എയര്‍ ഫോഴ്‌സിന്റെ വൈദഗ്ദ്ധ്യവും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയിലേക്ക് (Online Food Delivery) എത്തിക്കാന്‍ ഒരുങ്ങുകയാണ്. അതായത് ഭക്ഷണ വിഭവങ്ങള്‍ മികച്ച രീതിയില്‍ ഡെലിവറി ചെയ്യുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കാനാണ് പദ്ധതി. ഇതുവഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സുഷിയും (ഒരു ജപ്പാനീസ് വിഭവം) ഐസ്‌ക്രീമുമൊക്കെ ഇനി ഡ്രോണിലൂടെ പറന്നെത്തും.
ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണ്‍ ഡെലിവറികള്‍ വര്‍ദ്ധിക്കുമ്പോള്‍ തിരക്കേറിയ ആകാശത്തിലെ കൂട്ടിയിടികൾ ഒഴിവാക്കാന്‍ കമ്പനികള്‍ സൈനിക വൈദഗ്ദ്ധ്യം ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡ്രോൺ ഡെലിവറി പരീക്ഷണാടിസ്ഥാനത്തിൽ ഈയാഴ്ച തന്നെ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ടെല്‍ അവീവ് സമുദ്രത്തീരത്തിനടുത്തുള്ള പുല്‍ത്തകിടിയില്‍ നിന്ന് ഡെലിവറിയ്ക്കായി മൂന്ന് ഡ്രോണുകളാണ് ഈ ആഴ്ച പറന്നുയര്‍ന്നത്. രണ്ട് സുഷിയും മൂന്ന് ബിയര്‍ ക്യാനുകളുമായിരുന്നു ഡ്രോണുകള്‍ വഹിച്ചിരുന്നത്. സ്വതന്ത്ര ഡ്രോണുകള്‍ക്കുള്ള ട്രാഫിക് നിയന്ത്രണം കൈക്കാര്യം ചെയ്യുന്ന ഇസ്രായേലി കമ്പനിയായ ഹൈ ലാന്‍ഡറും, ക്ലയന്റുകള്‍ക്കായി ഡ്രോണ്‍ സേവനങ്ങൾ നൽകുന്ന കാന്‍ഡോയും ചേര്‍ന്നാണ് ഈ ഡെലിവറി സാധ്യമാക്കിയത്.
'ഒരു ഡ്രോണ്‍ പറത്തുന്നത് ഒരു പ്രശ്‌നമല്ല, എന്നാൽ ഞങ്ങള്‍ സംസാരിക്കുന്നത് മള്‍ട്ടി ഡ്രോണുകളെക്കുറിച്ചാണ്. വ്യത്യസ്ത ഡ്രോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നാണ് അവ വരുന്നത്, പക്ഷേ എപ്പോഴും അത് ഞങ്ങളുടെ സോഫറ്റ്‌വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. അവ കൂട്ടിയിടിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്'' വാര്‍ത്ത ഹൈ ലാന്‍ഡറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലോണ്‍ ആബല്‍സണ്‍ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി.
ലക്ഷ്യം മത്സരവിപണി സൃഷ്ടിക്കൽ20 മില്യൺ ഷെക്കലിന്റെ അല്ലെങ്കില്‍ ഏകദേശം 6 മില്യൺ ഡോളറിന്റെ, പൊതു-സ്വകാര്യ ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായിരുന്നു ഇസ്രായേലിന്റെ ഈ പരീക്ഷണ പറക്കല്‍. ഭാവിയില്‍ തിരക്കേറിയ നഗരങ്ങളില്‍ ഒരേസമയം 'ആയിരക്കണക്കിന്' ഡ്രോണുകള്‍ പറക്കുന്നതും മെഡിക്കല്‍ ഡെലിവറികള്‍ നല്‍കുന്നതും പോലീസ് ദൗത്യങ്ങള്‍ ശക്തിപ്പെടുത്തുന്നതും ഭക്ഷണം വേഗത്തിൽ എത്തിക്കുന്നതുമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് ഇസ്രായേല്‍ ഇന്നൊവേഷന്‍ അതോറിറ്റിയിലെ ഡ്രോണ്‍ സംരംഭത്തിന് നേതൃത്വം നല്‍കുന്ന ഡാനിയേല പാര്‍ട്ടെം പറഞ്ഞു. 'ഞങ്ങളുടെ ലക്ഷ്യം ഒരു കമ്പനിയുടെ മാത്രം ആധിപത്യമല്ല, ഇസ്രായേലില്‍ ഒരു മത്സര വിപണി സൃഷ്ടിക്കുക എന്നതാണ്,' അവര്‍ പറഞ്ഞു.
Also Read-
UK Airline | 2017ൽ പരാതി കൊടുത്തു, മറുപടി ലഭിച്ചത് നാല് വർഷങ്ങൾക്ക് ശേഷം; യുവതിയോട് ക്ഷമാപണം നടത്തി എയർലൈൻ'റോഡുകളില്‍ നിന്ന് വായുവിലേക്ക് വാഹനങ്ങൾ മാറിയാൽ നമുക്ക് ഗതാഗതത്തെ സ്വാധീനിക്കാനാകും. വായു മലിനീകരണം കുറയ്ക്കാം. സാധനങ്ങളുടെ വിതരണത്തിന് മികച്ചതും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും,'' എന്നാണ് പല ഡ്രോണ്‍ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. അതേസമയം ഇസ്രായേലിന്റെ സൈനിക ഡ്രോണ്‍ പദ്ധതി വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലെ പലസ്തീനികളില്‍ ഇത് ഭയം സൃഷ്ടിക്കുന്നുവെന്നും സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇടയാക്കുമെന്നും അവര്‍ പറയുന്നു.
Also Read-
ഭർത്താവിന്റെ 'കാമുകിയെ' ജിമ്മിൽ കയറി കൈകാര്യം ചെയ്ത് ഭാര്യ; രംഗം ഇന്റർനെറ്റിൽ കണ്ട് നാട്ടുകാർഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.