അബോധാവസ്ഥയിലെന്ന് പറഞ്ഞ് വിലകൂടിയ മരുന്നുകള്‍ വാങ്ങിപ്പിച്ച ആശുപത്രിയുടെ വാദം പൊളിക്കാന്‍ രോഗി റോഡിൽ
- Published by:ASHLI
- news18-malayalam
Last Updated:
മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. രോഗിയും ബന്ധുക്കളും വഴിയില്‍ കൂടി നിന്ന ആളുകളോട് ആശുപത്രിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്
സ്വകാര്യ ആശുപത്രിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിന് കത്തീറ്ററും ട്യൂബും ഘടിപ്പിച്ച രോഗി റോഡിലിറങ്ങി നടന്നു. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രി മാനേജ്‌മെന്റിനുമെതിരേ രോഗിയും കുടുംബാംഗങ്ങളും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
രോഗി അബോധാവസ്ഥയിലാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ വിലകൂടിയ മരുന്നുകള്‍ വാങ്ങിപ്പിച്ചതായി അവര്‍ ആരോപിച്ചു. തുടര്‍ന്ന് ആശുപത്രിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതിന് രോഗി ബണ്ടി നൈനാമ റോഡിലിറങ്ങി നടക്കുകയായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ ശരീരത്തിൽ ഘടിപ്പിച്ചാണ് ഇയാള്‍ റോഡിലിറങ്ങിയത്. ഈ കാഴ്ച വഴിയാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.
രോഗിയും ബന്ധുക്കളും വഴിയില്‍ കൂടി നിന്ന ആളുകളോട് ആശുപത്രിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. നാട്ടുകാര്‍ ഈ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു. അടിപിടിക്കിടെ അബോധാവസ്ഥയിലായ ബണ്ടിയെ കഴിഞ്ഞ ദിവസമാണ് ജിഡി ഹോസ്പിറ്റലില്‍ എത്തിച്ചത്.
advertisement
രോഗി റോഡിയിലിറങ്ങിയതോടെ സ്ഥിതിഗതി വഷളാകുകയും പ്രതിഷേധം കനക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിഷേധക്കാരെ ശാന്തമാക്കിയത്. സ്വകാര്യ ആശുപത്രിയുടെ ചൂഷണങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
March 06, 2025 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അബോധാവസ്ഥയിലെന്ന് പറഞ്ഞ് വിലകൂടിയ മരുന്നുകള്‍ വാങ്ങിപ്പിച്ച ആശുപത്രിയുടെ വാദം പൊളിക്കാന്‍ രോഗി റോഡിൽ


