പി സി ജോർജിന്റെ കേശവൻ നായരെ ഹിറ്റാക്കി ട്രോളന്മാർ
Last Updated:
'നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോ വല്ല കേശവന്‍ നായരും ആയിരിന്നിരിക്കും..'- പി സി ജോര്‍ജിന്റെ ഈ വാക്കുകളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്
തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പി സി ജോര്‍ജിന്റെ 'കേശവന്‍ നായർ' പ്രയോഗം ഏറ്റെടുത്ത് ട്രോളന്മാര്‍. പി സി ജോര്‍ജിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് കേശവന്‍ നായര്‍ ട്രോളുകള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 'നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോ വല്ല കേശവന്‍ നായരും ആയിരിന്നിരിക്കും..'- ഇതായിരുന്നു പി സി ജോര്‍ജിന്റെ വാക്കുകള്‍.
സോഷ്യൽമീഡിയയിൽ ജോർജിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ട്രോളുകൾ പ്രവഹിക്കുകയാണ്. കേശവന്‍നായരും പി.സി ജോര്‍ജും നായര്‍ സമുദായത്തെയും ആശയമാക്കിയാണ് ട്രോളുകള്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന കാര്യത്തിലും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമുള്ള കാര്യത്തിലും സംശയമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുള്ള പിന്തുണ പി സി ജോര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതുമാണ്. കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും കഴിഞ്ഞ ദിവസം പി സി ജോർജ് അറിയിച്ചിരുന്നു.
advertisement
സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളിൽ ചിലത്:

നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2019 9:11 PM IST


