കോവിഡ് വ്യാപന സമയത്താണ് വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന ആശയത്തിന് വലിയ സ്വീകാര്യത ലഭിച്ചത്. ഇന്ന് ഇത് തീര്ത്തും സാധാരണമായ ഒരു കാര്യമാണ്. ഒരു ലാപ്ടോപ്പും ഇന്റര്നെറ്റ് സംവിധാനങ്ങളും മാത്രം മതി ലോകത്തിന്റെ ഏത് കോണില് നിന്നും ഇന്ന് സ്വന്തം ഓഫീസ് കാര്യങ്ങള് ചെയ്യാം. വീട്ടിലെ ജോലികള്ക്കിടയിലും ഓഫീസിലെ അത്യാവശ്യ കാര്യങ്ങള് ചെയ്യാം. എന്നാല് കഴിഞ്ഞ ദിവസം ഇന്സ്റ്റാഗ്രാമില് ഷെയര് ചെയ്യപ്പെട്ട ഒരു ഫോട്ടോ വ്യാപക ചർച്ചകൾക്കാണ് വഴി തുറന്നത്. ഒരു ചെറുപ്പക്കാരന്റെ വിവാഹ ചടങ്ങുകള്ക്കിടയിലെ ഫോട്ടോയാണ് കല്ക്കട്ട എന്ന ഇന്സ്റ്റാഗ്രാം അക്കൗണ്ടില് പോസ്റ്റ് ചെയ്തത്.
Also Read- രണ്ടര ദിവസം നിര്ത്താതെ ചുംബിച്ച ദമ്പതികള് ഗിന്നസ് റെക്കോര്ഡിലേക്ക്
വിവാഹത്തിന്റെ പൂജാ കര്മ്മങ്ങള് നടക്കുമ്പോള് അതൊന്നും ശ്രദ്ധിക്കാതെ തിരക്കിട്ട് തന്റെ മടിയില് ഇരിക്കുന്ന ലാപ്ടോപ്പില് ജോലി ചെയ്തുകൊണ്ടിരിക്കുന്ന യുവാവാണ് ചിത്രത്തില്. എന്നാല് ഇത് ആരുടെ വിവാഹ ചടങ്ങിനിടയിലെ ചിത്രമാണ് എന്ന വിവരങ്ങളൊന്നും ഈ ചിത്രം സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്ത ഇന്സ്റ്റ ഉപയോക്താവ് പറഞ്ഞിട്ടില്ല. വര്ക് ഫ്രം ഹോം നിങ്ങളെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു എന്ന ക്യാപ്ഷന് നല്കിയാണ് ഈ ചിത്രം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
ഏതായാലും ചിത്രം വൈറലായി കഴിഞ്ഞു. പോസ്റ്റ് ചെയ്യപ്പെട്ട് നിമിഷങ്ങള്ക്കകം തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം കാണുകയും ഇതിനോട് പ്രതികരിക്കുകയും ചെയ്തിരിക്കുന്നത്. സ്വന്തം വിവാഹ ദിവസം പോലും ഒരു ലീവ് എടുക്കാന് മനസ്സ് കഴിക്കാത്ത ഈ മഹാന് ആരാണ് എന്നാണ് ചിത്രം കണ്ട് സോഷ്യല് മീഡിയ ഉപഭോക്താക്കളില് ഏറിയ പങ്കും ചോദിച്ചിരിക്കുന്നത്. വിവാഹം കഴിക്കാന് പോലും സമയമില്ലാത്ത ഇവനൊക്കെ വിവാഹം കഴിച്ചിട്ട് എന്തിനാണെന്നും ഫോട്ടോ കണ്ട് മറ്റു ചിലര് ചോദിക്കുന്നു. എന്നാല് ഈ ചിത്രം യഥാര്ത്ഥമല്ലെന്നും വെറുമൊരു പരസ്യ ചിത്രം മാത്രം ആകാനാണ് സാധ്യതയെന്നും മറ്റുചിലര് അഭിപ്രായപ്പെട്ടു. ഇതു കഴിഞ്ഞാലും ഇങ്ങനെയാകുമോ എന്നായിരുന്നു വേറെ ഒരുകൂട്ടർക്ക് അറിയേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.