തിരുവനന്തപുരം: കേരള പൊലീസ് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെല്ലിന്റെ പേരുമാറ്റി. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍ എന്ന പേരിലാണ് ഇനിമുതല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയപ്പെടുക. തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പേരുമാറ്റിയ വിവരം പൊലീസ് അറിയിച്ചത്.
മാധ്യമങ്ങള്‍ക്കും മറ്റും വിവരങ്ങള്‍ കൈമാറുന്നതും ആശയവിനിമയം നടത്തുന്നതിനുമുള്ള കേരളാ പൊലീസിന്റെ വേദിയാണ് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഔദ്യോഗികമായ വിവരങ്ങള്‍ ഇതിലൂടെയാണ് വകുപ്പ് കൈമാറുന്നത്.
ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പേരില്‍ മാത്രമാണ് നിലവില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പ്രവര്‍ത്തന രീതിയിലും മറ്റും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kerala Police Facebook page, Kerala police Facebook post, Kerala Police FB page