ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മെസിയെ 'ഉപേക്ഷിച്ച്'ബാഴ്‌സലോണ; വിമാനത്താവളത്തിലേക്ക് പോയത് നായകനെ കൂട്ടാതെ
Last Updated:
മെസി ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പോയപ്പോഴായിരുന്നു ടീം ബസ് വിമാനത്താവളത്തിലേക്ക് തിരിച്ചത്
ലിവര്‍പൂള്‍: ആന്‍ഫീല്‍ഡ് മൈതാനത്ത് ബാഴ്‌സലോണയെ തകര്‍ത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതിനു പിന്നാലെ മെസിയെ 'ഉപേക്ഷിച്ച്' ബാഴ്‌സലോണ. മത്സരത്തിനു ശേഷം ടീം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് നായകനെ കയറ്റാന്‍ മറന്നത്. മറ്റു കളിക്കാരെ കയറ്റിയ ടീം ബസ് മെസി കയറിയോ ഇല്ലയോയെന്ന് ശ്രദ്ധിക്കാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടുകയായിരുന്നു.
അപ്രതീക്ഷിതമായി വഴങ്ങിയ തോല്‍വിയ്ക്ക് പിന്നാലെ ടീമിനെ നാണക്കേടിലേക്ക് തള്ളിവിടുന്നതായിരുന്നു സൂപ്പര്‍ താരത്തെ മറുന്നുള്ള യാത്ര. ടീ ബസ് മെസിയെ കയറ്റാതെ വിമാനത്താളത്തിലേക്ക് പോയെന്ന വാര്‍ത്ത സ്പാനിഷ് ടെലിവിഷന്‍ ചാനലാണ് ആദ്യം പുറത്തുവിട്ടത്. മത്സരത്തിനു പിന്നാലെ മെസി ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പോയപ്പോഴായിരുന്നു ടീം ബസ് വിമാനത്താവളത്തിലേക്ക് തിരിച്ചത്.
Also Read: 'നീ പൊന്നപ്പനല്ലടാ തങ്കപ്പന്‍' 3 ഗോളിന് പിന്നിട്ട് നിന്നപ്പോള്‍ ലിവര്‍പൂള്‍ താരം പ്രവചിച്ചു ഈ ജയം
മെസിയുടെ ഉത്തേജക മരുന്ന് പരിശോധന നീണ്ടുപോയതാണ് താരത്തിനു തിരിച്ചടിയായത്. മെസി ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശോധനയ്ക്ക് കാത്തിരിക്കവെ തന്നെ മറ്റു താരങ്ങളുമായി ടീം ബസ് പുറപ്പെടുകയായിരുന്നു. പിന്നീട് പ്രത്യേക വാഹനമൊരുക്കിയാണ് സൂപ്പര്‍ താരത്തെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നത്.
advertisement
La cara de Leo Messi al pasar por la zona mixta de Anfield. @ellarguero pic.twitter.com/NVrz8DG8Zm
— Adrià Albets (@AdriaAlbets) May 7, 2019
മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ അടിച്ചാണ് ലിവര്‍പൂള്‍ ഫൈനലിന് യോഗ്യത നേടിയത്. നൗക്യംപില്‍ നടന്ന ആദ്യപാദത്തില്‍ 3- 0 ത്തിനു മുന്നിട്ട് നിന്നശേഷമായിരുന്നു ബാഴ്‌സയുടെ തോല്‍വി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2019 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മെസിയെ 'ഉപേക്ഷിച്ച്'ബാഴ്‌സലോണ; വിമാനത്താവളത്തിലേക്ക് പോയത് നായകനെ കൂട്ടാതെ