മഹാരാഷ്ട്ര ഹൈവേയിൽ അജ്ഞാത വാഹനമിടിച്ചു; പൂർണ ഗർഭിണിയായ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം
- Published by:Naseeba TC
- news18-malayalam
Last Updated:
ഞായറാഴ്ച്ച പുലർച്ചെ 12.30 ഓടെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ പുള്ളിപ്പുലിയെ റോഡരികിൽ കണ്ടെത്തിയത്.
താനെ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് അപകടമുണ്ടായത്. ഗർഭിണിയായ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. ഏത് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമല്ല.
ഞായറാഴ്ച്ച പുലർച്ചെ 12.30 ഓടെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ പുള്ളിപ്പുലിയെ റോഡരികിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ 2.15 ഓടെയാണ് മരണം സംഭവിച്ചത്.
we lost one more in #roadkill. today A female #leopard was found injured in a road accident on the #WesternExpressHighway near KashiMira, #Bhayander at around 12.30 am. #leopard brought to #sgnp but died during treatment. #leopard was found to be pregnant carrying 3 foetuses. pic.twitter.com/aMixh63d4l
— Akshay Mandavkar🌿 (@akshay_journo) November 15, 2020
advertisement
വാഹനം ഇടിച്ച് പുള്ളിപ്പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പൂർണ ഗർഭിണിയായിരുന്നു പുള്ളിപ്പുലി. മൂന്ന് കുഞ്ഞുങ്ങളാണ് അമ്മയ്ക്കൊപ്പം മരണപ്പെട്ടത്.
One More Leopard Killed #Roadkills 😢
A pregnant leopard crossing the road on the Mumbai-Ahmedabad National Highway at Mira Road on Saturday night was knocked down by an unidentified vehicle. She died on Sunday.
Video Source @TOIMumbai@deespeak @TandonRaveena @RoadkillsIndia pic.twitter.com/4QQoX1TyI2
— Ketan Nardhani (@ketan83) November 15, 2020
advertisement
ഹൈവേ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അതിവേഗതയിൽ വന്ന വാഹനമിടിച്ച് പുള്ളിപ്പുലി അപകടത്തിൽ പെട്ടതെന്ന് പ്രദേശവാസിയായ ദൃക്സാക്ഷി ബോല പറയുന്നു. എസ് യുവി വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണു. ബോല തന്നെയാണ് കാശിമിര പൊലീസീനെ വിവരം അറിയിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിരവധി ഒടിവുകളും പേശികൾക്ക് തകരാറും ആന്തരിക രക്തസ്രാവവും മൂലമാണ് പുള്ളിപ്പുലിയുടെ മരണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2020 9:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മഹാരാഷ്ട്ര ഹൈവേയിൽ അജ്ഞാത വാഹനമിടിച്ചു; പൂർണ ഗർഭിണിയായ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം