ഒരാഴ്ചയിലേറെയായി കൊച്ചിയിലെ ജനങ്ങൾക്ക് ശുദ്ധവായു പോലും അകലെയാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നം ഉയർന്നു പടരുകയാണ്. ഇതിനിടെ സംഭവം നടക്കുന്ന വേളയിൽ ചുമതലയിലുണ്ടായ കളക്ടർ രേണു രാജിനെ സ്ഥലംമാറ്റി പുതിയ കളക്ടർ ചുമതലയെടുത്തിരിക്കുന്നു. ജനങ്ങൾക്കുണ്ടായ പ്രയാസത്തെക്കുറിച്ച് കൊച്ചി നിവാസിയായ ചലച്ചിത്ര നിർമാതാവ് ഷിബു ജി. സുശീലൻ രൂക്ഷ ഭാഷയിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു. പോസ്റ്റിലേക്ക്:
Also read: ബ്രഹ്മപുരം തീപിടിത്തം: പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയിക്കാന്‍ കൺട്രോൾ റൂമുകൾ ആരംഭിച്ചു
പുകയുന്ന കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കളക്ടർക്ക് സ്വാഗതം… “ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്” ഇവർ ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്.. കുട്ടികൾ മുതൽ വലിയവർ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥ.. ഈ രോഗം എന്ന് തീരും.. അറിയില്ല . ചിലപ്പോൾ മരണം വരെ കൂടെ ഉണ്ടാകും…
ഒരാളുടെ മുഖത്തേക്ക് ശ്വാസം മുട്ടിക്കുന്ന ഒരു സ്പ്രേ അടിച്ചാൽ..ആ വ്യക്തിക്ക് എതിരെ പോലീസ് കേസ് എടുക്കും.. പ്രതിയെ കോടതി ശിക്ഷിക്കും..അങ്ങനെ അല്ലേ? നിയമം.. അപ്പോൾ ഇതിന് കാരണമായവർക്ക് എന്താ ശിക്ഷ? ഞാനും എന്റെ കുടുംബവും അടങ്ങുന്ന കൊച്ചിയിലെ നിവാസികൾ ഇപ്പോൾ ഈ വിഷമാണ് ഉറക്കത്തിലും ശ്വസിക്കുന്നത്. കൊച്ചിയിൽ ഇനി ജനിക്കുന്ന കുട്ടികൾക്ക് പോലും ഈ വിഷവായുവിന്റ ആഫ്റ്റർ എഫെക്ട് ഉണ്ടാകും.
അപ്പോൾ ഇത്രയും ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചവരെ എന്താ ചെയ്യേണ്ടത്?… ശിക്ഷ കൊടുക്കണ്ടേ? ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെടുക.. ഇങ്ങനെ ഒരു വിഷ ബോംബ് നൽകി കൊച്ചിയെ ഈ അവസ്ഥയിലേക്ക് കൊണ്ട് വന്നവർ ഏതു രാഷ്ട്രീയക്കാരായാലും, സർക്കാർ ജീവനക്കാരായാലും ജാമ്യം കൊടുക്കാതെ ഒരു വർഷമെങ്കിലും ജയിലിൽ ഇടുക.. അല്ലെങ്കിൽ ഇത് ഇവിടെ ഇനിയും ആവർത്തിക്കും.. കളക്ടർ സാറേ ഇരിക്കുന്ന സമയം ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയുക..
ജീവിക്കാൻ നല്ല ശ്വാസവായുവെങ്കിലും തരൂ.. പ്ലീസ്
Summary: Producer Shibu G Suseelan writes a strongly worded note on Brahmapuram fire break out, which has put the life of residents at risk
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.