'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ബ്ലർ ചെയ്ത ചിത്രത്തിനു പുറത്ത് അപകടകരമായ ഉള്ളടക്കമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫോട്ടോയില്‍ സമൂഹത്തിന് തന്നെ അപകടകരമായ ഉള്ളടക്കമാണുള്ളത് എന്നെഴുതിയിട്ടുമുണ്ട്.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധവത്കരിക്കുന്നതിന് പുതിയ മീമുമായി പൂനെ പൊലീസ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെയുള്ള ജനക്കൂട്ടത്തിന്റെ ചിത്രത്തിനൊപ്പം അപകടകരമായ ഉള്ളടക്കം എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മീമാണ് പൂനെ പൊലീസ് ട്വീറ്റ് ചെയ്തത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
അപകടകരമായ ചിത്രമാണിതെന്നും പൊതുജനങ്ങൾക്ക് ഭീഷണിയാണെന്നുമാണ് ചിത്രത്തെ കുറിച്ച് പൊലീസ് പറയുന്നത്. ബ്ലർ ചെയ്ത ചിത്രത്തിനു പുറത്ത് അപകടകരമായ ഉള്ളടക്കമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫോട്ടോയില്‍ സമൂഹത്തിന് തന്നെ അപകടകരമായ ഉള്ളടക്കമാണുള്ളത് എന്നെഴുതിയിട്ടുമുണ്ട്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും എല്ലാവർക്കും ഭീഷണിയാണ് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇതില്‍ നിന്ന് ഒളിഞ്ഞിരിക്കുന്ന കോവിഡ് പ്രതിരോധം കണ്ടെത്താൻ പൂനെ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.