നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സ്

  'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സ്

  Quaden Bayles thank Guinness Pakru for his kind words | ഇനി ക്വേഡന് ഒരാഗ്രഹമുണ്ട്; നടനാവണം

  പക്രു, ബെയ്‌ൽസ്‌

  പക്രു, ബെയ്‌ൽസ്‌

  • Share this:
   നടനാവണമെന്നാണ് ക്വേഡന്‍ ബെയില്‍സിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ലോകം മുഴുവൻ പിന്തുണച്ചപ്പോഴും ഗിന്നസ് പക്രുവിന്റെ വാചകം ആ ഒൻപതു വയസ്സുകാരൻ ബാലൻ ഹൃദയം കൊണ്ട് സ്വീകരിച്ചു. ഇപ്പോൾ പക്രുവിന് ക്വേഡന്‍ നന്ദി പറയുകയാണ്, അതും ഹൃദയത്തിന്റെ ഭാഷയിൽ. എസ്.ബി.എസ്. മലയാളം ക്വേഡന്‍ ബെയില്‍സും അമ്മയും പറഞ്ഞ വാക്കുകളെപ്പറ്റി കുറിക്കുന്നു:

   'ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്'

   ശ്രവണ സഹായി വയ്ക്കാത്തതിനാൽ ടെലിഫോണിലൂടെയുള്ള സംഭാഷണങ്ങൾ മിതമാണെങ്കിലും , ക്വേഡന്‍ ബെയില്‍സ് ഇത്രയും പറഞ്ഞുവച്ചു.

   'അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നുണ്ട്.' ക്വേഡന്റെ ആഗ്രഹം വാക്കുകളായി പങ്കുവയ്ക്കാന്‍ അമ്മ യാരാക്ക ബെയില്‍സുമെത്തി.

   ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയപ്പോൾ കണ്ണീരണിഞ്ഞാണ് ക്വേഡന്‍ അവനെ ഒന്ന് കൊന്നു തരാമോ എന്ന് അമ്മയോട് ചോദിച്ചത്. ആ വീഡിയോ ഈ ലോകം മുഴുവനും ഏറ്റെടുക്കുകയും ചെയ്‌തു. ക്വേഡന്റെ വീഡിയോ കണ്ട് സമാന അവസ്ഥകളിലൂടെ കടന്നു പോയ ഗിന്നസ് പക്രു എന്ന അജയകുമാർ അവന് ആശ്വാസ വാക്കുകളുമായി എത്തി. ചുവടെ കാണുന്നതാണ് പക്രുവിന്റെ പോസ്റ്റ്.

   മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
   ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
   നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും .........
   ഈ വരികൾ ഓർമ്മ വച്ചോളു ."ഊതിയാൽ അണയില്ല
   ഉലയിലെ തീ
   ഉള്ളാകെ ആളുന്നു ഉയിരിലെ തീ "
   - ഇളയ രാജ -
   ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്.
   First published:
   )}