വസ്ത്രങ്ങൾ വാടകയ്‌ക്ക് കൊടുക്കുന്നതിനേക്കാൾ പരിസ്ഥിതിക്ക് നല്ലത് അവ വലിച്ചെറിയുന്നത്, എന്തുകൊണ്ട്?

Last Updated:

പുതിയ പഠനമനുസരിച്ച്, വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഈ സേവനങ്ങൾ (ക്ലോത്ത് റെന്റല്‍ സര്‍വീസസ്) പരിസ്ഥിതി സൗഹൃദമല്ലെന്നാണ് കണ്ടെത്തൽ

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
റെഡ്യൂസ്, റെഫ്യൂസ്, റീസൈക്കിൾ (കുറയ്ക്കുക, ഉപേക്ഷിക്കുക, പുതുക്കി ഉപയോഗിക്കുക) എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുപോലെ നമ്മുടെ വസ്ത്രങ്ങള്‍ക്കും റീസൈക്ലിംഗ്, റീസെല്ലിംഗ് മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ ഇവ കൊണ്ടുള്ള മലിനീകരണം കുറയ്ക്കാമെന്നും വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് അവ വലിച്ചെറിയുന്നതിനേക്കാൾ നല്ലതാണെന്നുമാണ് ഫാഷന്‍ വ്യവസായ രംഗത്തുള്ള ചിലരുടെ അഭിപ്രായം. എന്നാൽ ഈ പുതിയ ഹരിത ബിസിനസ്സ് മോഡലുകൾ യഥാർത്ഥത്തിൽ പരസ്ഥിതിയ്ക്ക് ഗുണം ചെയ്യുമോ?
പുതിയ പഠനമനുസരിച്ച്, വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഈ സേവനങ്ങൾ (ക്ലോത്ത് റെന്റല്‍ സര്‍വീസസ്) പരിസ്ഥിതി സൗഹൃദമല്ലെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ചും അവ സൃഷ്ടിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പരിസ്ഥിതി മലിനീകരണത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂമിയെ, പരിസ്ഥിതി സൗഹൃദമായി സംരക്ഷിച്ചുകൊണ്ട് സമൂഹത്തിനുതകുന്ന ബിസിനസ് നടത്താമെന്ന് ആഗ്രഹിക്കുന്ന പലർക്കും ഇത് തിരിച്ചടിയാണ്. വാസ്തവത്തിൽ, ഈ വാടകയ്ക്കു കൊടുക്കല്‍ പ്രക്രിയ പരിസ്ഥിതിക്ക് നല്‍കുന്ന ആഘാതം പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനേക്കാളും മോശമാണ്‌. പരിസ്ഥിതി ഗവേഷണ കത്തുകൾ അഥവാ എണ്‍വയോണ്മെന്റല്‍ റിസേര്‍ച്ച് ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഒരു ഫിന്നിഷ് പഠനത്തിലാണ്‌ തെളിയിക്കപ്പെട്ടതെന്ന് ദി ഗാർഡിയന്‍ ചൂണ്ടിക്കാണിക്കുന്നു.
advertisement
ലോകമെമ്പാടും വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങൾ അതിവ്യാപകമായി വളരുന്ന സമയത്തും പ്രശസ്തമായ വസ്ത്ര ബ്രാൻഡുകൾ സ്വന്തമായി അത്തരം സേവനങ്ങൾ ആരംഭിക്കുന്ന സമയത്തുമാണ്‌ ഈ വാർത്ത വരുന്നതെന്നത് വളരെ ശ്രദ്ധേയമാണ്‌.
പാരിസ്ഥിതിക ആഘാതം അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, വസ്ത്രത്തിന്റെ “ഉടമസ്ഥാവകാശം”, മുതല്‍ “അതിന്റെ ആയുസ്സിന്റെയവസാനം' വരെ വസ്‌ത്രങ്ങൾ വാടകയ്‌ക്കെടുക്കുക, പുനരുപയോഗം ചെയ്യുക, വീണ്ടും വിൽക്കുക, അല്ലെങ്കിൽ അവ വലിച്ചെറിയുന്നതിനു മുമ്പ് കൂടുതലോ കുറവോ സമയത്തേക്ക് ധരിക്കുക എന്നിവ ഉൾപ്പെടെ അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളിലൂടെയുണ്ടാകുന്ന ഹരിതഗേഹ വാതകങ്ങളുടെ ബഹിര്‍ഗമനം എന്ന് ഗവേഷകർ വിശകലനം ചെയ്തു. ഗവേഷണഫലങ്ങൾ വളരെ ആശ്ചര്യകരമായി തോന്നാമെങ്കിലും യാഥാര്‍ത്ഥ്യമതാണ്‌. വസ്ത്രങ്ങൾ വാടകയ്‌ക്കെടുക്കുന്നത് ഏറ്റവും മോശമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണെന്ന് ഗവേഷകർ കണ്ടെത്തി. ഇത് തങ്ങളുടെ ഉപയോഗത്തിന് ശേഷം വസ്ത്രങ്ങൾ വലിച്ചെറിയുന്നതിനേക്കാൾ മോശമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
advertisement
ഇത് വിസ്മയകരമായ ഒരു കണ്ടെത്തലാണ്. കാരണം വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന ഈ സേവനങ്ങൾ ഇപ്പോൾ പരമ്പരാഗത ഷോപ്പിംഗിന് (ട്രഡിഷണല്‍ ഷോപ്പിംഗിന്‌) പരിസ്ഥിതി സൗഹൃദമായ ബദലാണെന്നാണ്‌ അവതരിപ്പിക്കപ്പെട്ടിരുന്നത്. പ്രത്യേകിച്ചും, പഠനം സൂചിപ്പിക്കുന്നത് വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും വെയർ‌ഹൗസുകളിലേക്ക് നടത്തുന്ന യാത്രകളും വലിയ അളവിലുള്ള ഗതാഗതവും പരിസ്ഥിതി മലിനീകരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ്‌. ഇത് ഹരിതഗേഹ വാതക ബഹിര്‍ഗമനം വർദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു. അതുപോലെ, വസ്ത്രങ്ങൾ വൃത്തിയാക്കാനായി നടത്തുന്ന 'ഡ്രൈ ക്ലീനിംഗ്' പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
advertisement
എന്തിനധികം പറയുന്നൂ, വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന ഇത്തരം സേവനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‌ വാടക കമ്പനികൾക്ക് അവരുടെ ലോജിസ്റ്റിക്സ് സംവിധാനം സമ്പൂർണമായി അഴിച്ചു പണിയേണ്ടി വരും. ചുരുക്കി പറഞ്ഞാൽ, ഇത് ഏറ്റവും പരിസ്ഥിതി സൗഹൃദമായി തോന്നുന്നില്ലെങ്കിലും വസ്ത്രങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വസ്ത്ര പുനർ‌വിപണനത്തിന് തുല്യമായിരിക്കും. അവസാനമായി, കുറച്ചു വസ്ത്രങ്ങൾ വാങ്ങുകയും അവ പുനർവിൽപ്പന ചെയ്യുന്നതിനോ സംഭാവന ചെയ്യുന്നതിനോ മുമ്പായി കഴിയുന്നത്ര കാലം ധരിക്കുകയും ചെയ്യുന്നതാണ്‌ ഏറ്റവും നല്ലതെന്നാണ്‌ ഗവേഷകർ ഒടുവില്‍ പറഞ്ഞുവയ്ക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വസ്ത്രങ്ങൾ വാടകയ്‌ക്ക് കൊടുക്കുന്നതിനേക്കാൾ പരിസ്ഥിതിക്ക് നല്ലത് അവ വലിച്ചെറിയുന്നത്, എന്തുകൊണ്ട്?
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement