• HOME
 • »
 • NEWS
 • »
 • buzz
 • »
 • Robot| ചെസ് കളിക്കിടെ ഏഴുവയസുകാരന്റെ വിരൽ ചതച്ച് യന്തിരൻ; ഞെട്ടിക്കുന്ന വീഡിയോ

Robot| ചെസ് കളിക്കിടെ ഏഴുവയസുകാരന്റെ വിരൽ ചതച്ച് യന്തിരൻ; ഞെട്ടിക്കുന്ന വീഡിയോ

"ഇപ്പോളൊരു വിരൾ, ഇനി എന്ത്? " എന്നാണ് റോബോട്ട് കുട്ടിയെ ആക്രമിക്കുന്ന വീഡിയോക്ക് കീഴേ ഒരു ട്വിറ്റർ ഉപഭോക്താവ് ചോദിച്ചത്.

 • Last Updated :
 • Share this:
  റഷ്യ: ചെസ് കളിക്കുന്ന റോബോട്ട് ഏഴുവയസുകാരനുമായി കളിക്കുന്നതിനിടെ കുട്ടിയുടെ വിരൾ പിടിച്ചു തിരിയ്ക്കുന്ന വീഡിയോയാണ് സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
  മോസ്കോയിൽ വെച്ച് നടന്ന ഓപ്പൺ ചെസ് ടൂർണമെന്റിനിടയ്ക്കാണ് സംഭവം. സന്ദർഭത്തിന് അനുസരിച്ച് പെരുമാറുവാനുള്ള യന്തിരന്മാരുടെ കഴിവ് പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ നടന്നതും ഒട്ടും വേറിട്ട സംഭവമല്ല.
  റോബോട്ടിന് ഒരു ആക്ഷൻ പൂർത്തിയാക്കുവാൻ ആവശ്യമായ സമയം ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇതിന് കാത്തുനിൽക്കാതെ കുട്ടി തന്റെ ചെസ്ക്കരുവിനെ അനക്കിയതാണ് ഈ സംഭവം ഉണ്ടാവാനുള്ള കാരണമെന്നാണ് കരുതുന്നത്.

  റഷ്യൻ ചെസ് ഫൗണ്‍ഡേഷന്റെ പ്രസിഡന്റായ സെർജി ലാസാറെവ് (Sergey Lazarev)നെ ഉദ്ധരിച്ചുകൊണ്ട് റഷ്യൻ
  ന്യൂസ് ഏജൻസിയായ ടിഎഎസ്എസ് (TASS) പറയുന്നത് പ്രകാരം. " റോബോട്ട് കുട്ടിയുടെ വിരലിന് പരിക്കു വരുത്തിയെന്നത്
  തീർച്ചയായും തെറ്റായ കാര്യമാണ്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയായില്‍ വൈറലാണ്. എന്നാൽ ഈ ഒരു സംഭവം വെച്ച് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്(AI) മനുഷ്യ സമൂഹത്തിന് എതിരാണെന്നുള്ള പ്രചാരണം ഒരിക്കലും ശരിയല്ല. ശക്തമായ എഐ യും റോബോട്ടിക്സിന്റെ കാരർ നിയമങ്ങളും (breaching laws of robotics) മനുഷ്യകുലത്തിന് എതിരല്ല. എന്നാൽ ഒരേസമയം രണ്ട് കൈകൊണ്ട് ജോലിചെയ്യുന്ന ഒരു എഞ്ചിനീയർ ആപത്താണ് എന്നതു പോലെ നടന്ന ഒരു സംഭവമാണിത്."
  ലാസറെവ് ടിഎഎസ്എസി നോട് പറഞ്ഞതു പ്രകാരം ചെസ് കളിക്കുകയായിരുന്ന കുട്ടിയുടെ വേഗത്തിലുള്ള മൂവാണ്
  അപകടത്തിന് കാരണമായത്.

  "ആ റോബോട്ടിനെ ഞങ്ങൾ വാടകയ്ക്ക് എടുത്തതാണ്. പല ഇടങ്ങളിലും ഇതിനുമുൻപും ദീർഘകാലം വിദഗ്ധരാൽ പ്രദർശിപ്പിച്ചിട്ടുള്ള യന്ത്രമാണിത്. ഓപ്പറേറ്റേഴ്സ് പലവട്ടം അതിനാൽ തന്നെ ഈ റോബോട്ടിനെ പരിശോധിച്ചിട്ടുള്ളതുമാണ്. കുട്ടി ഒരു മൂവ് നടത്തി, അതിനു ശേഷം ആ മൂവിനോട് പ്രതികരിക്കുവാൻ റോബോട്ടിന് സമയം കൊടുക്കേണ്ടതാണ്, എന്നാൽ കുട്ടി തിരക്കിട്ട് വീണ്മൂവ് നടത്തി, അപ്പോൾ റോബോട്ട് കുട്ടിയുടെ വിരൾ പിടിച്ച് തിരിച്ചു." അദ്ദേഹം പറഞ്ഞു. എന്തൊക്കെയായാലും ആ കുട്ടിക്ക് അടുത്ത ദിവസം തന്നെ വീണ്ടും മത്സരിക്കുവാനായി. മാത്രവുമല്ല അവസാന ദിവസത്തെ കളികൾ പൂർത്തീകരിക്കുകയും ചെയ്തു.  ട്വിറ്ററിൽ അപ്പ്ലോഡ് ചെയ്യപ്പെട്ട ഈ വീഡിയോയ്ക്ക് 113k വ്യൂവർഷിപ്പാണ് ലഭിച്ചത്. എഐ അവസാനിപ്പിക്കുവാൻ പലരും ആവശ്യങ്ങൾ ഉന്നയിച്ചു. ഇങ്ങനെ പലതും ചെയ്യുവാൻ പാകത്തിൽ റോബോട്ടുകളെ പ്രോഗ്രാം ചെയ്തുകൂടേ എന്നാണ് പലരുടേയും സംശയം. എന്നാൽ വിദഗ്ധരുടെ അഭിപ്രായപ്രകാരം ആ തരത്തിൽ
  പെരുമാറാനുള്ള സാങ്കേതിക ശേഷി ഇപ്പോഴും എഐ ക്കില്ലാ എന്നാണ് കരുതേണ്ടത്. മനുഷ്യരുമായി പോരടിക്കുവാനോ
  മനുഷ്യരേപോലെ വികാരങ്ങൾ ഉണരുവാനോ ഉള്ള കഴിവ് ഇപ്പോഴുള്ള റോബോട്ടുകൾക്കില്ലെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

  "ഇപ്പോളൊരു വിരൾ, ഇനി എന്ത്? " എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവ് ചോദിച്ചത്. റഷ്യൻ ചെസ് ഫൗൺഡേഷന്റെ വൈസ് പ്രസിഡന്റായ
  സെര്‍ജി സ്മാജിൻ (Sergey Smagin)പറയുന്നത് പ്രകാരം ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഭവമാണ്. യന്ത്രവുമായുള്ള ചെസ് മത്സരത്തിൽ ചില നിയമങ്ങൾ ഉണ്ടായിരുന്നു കുട്ടി അത് ലംഘിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചത്. ഒരു മൂവ് നടത്തിക്കഴിഞ്ഞ് അല്പം കാക്കണമെന്ന കാര്യം ആ കുട്ടി
  വിസ്മരിച്ചതാണ് ഇങ്ങനെയൊരു തെറ്റ് സംഭവിക്കുവാനുള്ള കാരണം.
  Published by:Amal Surendran
  First published: