advertisement

Union Budget 2026: നീലലോഹിത നിറത്തിൽ സുവർണ ചതുരങ്ങളുള്ള കാഞ്ചീപുരം പട്ടുസാരിയിൽ തിളങ്ങി നിർമല സീതാരാമൻ

Last Updated:
നിർമ്മല സീതാരാമന്റെ ഓരോ വർഷത്തെയും സാരി തിരഞ്ഞെടുപ്പ് ബി.ജെ.പിയുടെ ആ വർഷത്തെ രാഷ്ട്രീയ-തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളുടെ സൂചനയായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്താറുണ്ട്.
1/11
 ഒൻപതാം ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ തിരഞ്ഞെടുത്തത് തമിഴ്‌നാടിന്റെ പാരമ്പര്യം വിളിച്ചോതുന്ന കൈത്തറി കാഞ്ചീപുരം പട്ടുസാരിയാണ്. ഈ സാരി തമിഴ് സംസ്കാരത്തിന്റെ പ്രതീകമാണ്. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയാണിത്. അതിനാൽ, തമിഴ്‌നാടിനുള്ള ആദരമായാണ് ഇത്തവണത്തെ കാഞ്ചീപുരം സാരിയെ വിലയിരുത്തുന്നത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ഓരോ വർഷവും നിർമ്മല സീതാരാമൻ തിരഞ്ഞെടുക്കുന്ന വസ്ത്രധാരണം എപ്പോഴും ശ്ര​ദ്ധയാകാറുണ്ട്.

2/11
 ഇത്തവണത്തെ മജന്ത നിറത്തിലെ സാരിയിൽ സ്വർണ്ണനിറത്തിലുള്ള ചതുരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. നീലലോഹിതം എന്നു പറയാവുന്ന നിറമാണ് മജന്ത. സങ്കീർണ്ണമായ നൂൽവേലകളോടു കൂടിയ കോഫി ബ്രൗൺ ബോർഡറാണ് സാരിക്കുള്ളത്. മഞ്ഞ നിറത്തിലുള്ള ഫുൾ ഹാൻഡ് ബ്ലൗസാണ് ഇതിനൊപ്പം അവർ അണിഞ്ഞത്.

3/11
 വിവാഹങ്ങൾക്കും വിശേഷാവസരങ്ങൾക്കും അണിയുന്ന കാഞ്ചീപുരം സാരികൾ അതിന്റെ ഗുണമേന്മയുള്ള പട്ടിനും സവിശേഷമായ നെയ്ത്തുരീതിക്കും പ്രശസ്തമാണ്. ചോള രാജവംശത്തിന്റെ (9 മുതൽ 13 വരെ നൂറ്റാണ്ടുകൾ) കാലത്താണ് ഈ നെയ്ത്തുപാരമ്പര്യം വളർന്നുവന്നത്. ക്ഷേത്ര ശില്പകലകളിൽ നിന്നും മറ്റും പ്രചോദനം ഉൾക്കൊണ്ടുള്ള രൂപങ്ങളാണ് ഈ സാരികളിൽ സാധാരണയായി നെയ്തെടുക്കാറുള്ളത്.

4/11
 കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നെയ്ത്തുകാരെയും കരകൗശലവിദ്യയെയും ആദരിച്ചുകൊണ്ട് നിർമ്മല സീതാരാമൻ ധരിച്ച സാരികൾ ഇവയാണ്: 2025: മധുബാനി കല (ബീഹാർ): പത്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച ഓഫ്-വൈറ്റ് സിൽക്ക് സാരിയായിരുന്നു 2025-ലേത്. ബീഹാറിലെ പ്രശസ്തമായ മധുബാനി ചിത്രകലയിലെ മത്സ്യം, താമര രൂപങ്ങൾ ഇതിൽ ആലേഖനം ചെയ്തിരുന്നു.

5/11
 2024 (പൂർണ്ണ ബജറ്റ്): മംഗൾഗിരി (ആന്ധ്രാപ്രദേശ്): മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗൾഗിരി കൈത്തറി സാരിയാണ് അന്ന് അണിഞ്ഞത്. ആന്ധ്രയുടെ തനത് നെയ്ത്തു പാരമ്പര്യമായിരുന്നു ഇതിലൂടെ ഉയർത്തിക്കാട്ടിയത്.

6/11
 2024 (ഇടക്കാല ബജറ്റ്): കാന്ത സ്റ്റിച്ച് (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിന്റെ പ്രശസ്തമായ കാന്ത എംബ്രോയ്ഡറി ചെയ്ത നീല നിറത്തിലെ സിൽക്ക് സാരിയായിരുന്നു ധനമന്ത്രിയുടെ വേഷം.

7/11
 2023: ഇൽക്കൽ പട്ടുസാരി (കർണാടക): കർണാടകയിലെ ധാർവാഡ് മേഖലയിലെ കാസൂതി എംബ്രോയ്ഡറി ചെയ്ത ചുവന്ന സാരി. രഥങ്ങൾ, ആനകൾ, ഗോപുരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അപൂർവ്വമായ കലാരൂപമായിരുന്നു ഇത്.

8/11
 2022: ബോംകായ് (ഒഡീഷ): ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്നുള്ള ബ്രൗൺ ബോംകായ് സാരി. പ്രതിരോധത്തിന്റെയും കരുത്തിന്റെയും പ്രതീകമായാണ് ഈ നിറത്തെ കണക്കാക്കുന്നത്.

9/11
 2021: പോച്ചംപള്ളി ഇക്കത്ത് (തെലങ്കാന): തെലങ്കാനയുടെ പ്രശസ്തമായ പോച്ചംപള്ളി നെയ്ത്തിലുള്ള ചുവപ്പും ഓഫ് വൈറ്റും കലർന്ന സാരിയാണ് അന്ന് തിരഞ്ഞെടുത്തത്.

10/11
 2020: മഞ്ഞപ്പട്ടും നീല ബോർഡറും: ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞ നിറത്തിലുള്ള പട്ടുസാരിയാണ് അന്ന് ധരിച്ചത്.

11/11
 2019: പിങ്ക് മംഗൾഗിരി (ആന്ധ്രാപ്രദേശ്): ആദ്യ ബജറ്റ് അവതരണത്തിന് പിങ്ക് മംഗൾഗിരി സാരിയാണ് ധരിച്ചത്. അന്ന് കൊളോണിയൽ കാലത്തെ ബ്രീഫ്കേസിന് പകരം പരമ്പരാഗതമായ 'ബഹി ഖാത്ത' (ചുവന്ന തുണിയിൽ പൊതിഞ്ഞ് ബജറ്റ്) കൊണ്ടുവന്നത് വലിയ വാർത്തയായിരുന്നു. നിർമ്മല സീതാരാമന്റെ ഓരോ വർഷത്തെയും സാരി തിരഞ്ഞെടുപ്പ് ബി.ജെ.പിയുടെ ആ വർഷത്തെ രാഷ്ട്രീയ-തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളുടെ സൂചനയായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്താറുണ്ട്.

കാസർ​ഗോഡ് മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ച യുവതി ജീവനൊടുക്കി

  • മോഷണക്കുറ്റം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ അപമാനിക്കപ്പെട്ട യുവതി ജീവനൊടുക്കിയതായി കുടുംബം ആരോപിക്കുന്നു

  • ജസീല ആത്മഹത്യ ചെയ്തതായും, നിരപരാധിത്വം തെളിയിക്കുന്ന വീഡിയോ അയച്ചതായും പോലീസ് അന്വേഷിക്കുന്നു.

  • മാനസിക പീഡനത്തിന്‍റെ സാഹചര്യങ്ങളും വ്യക്തികളും വിശദമായി അന്വേഷിക്കുമെന്ന് പോലീസ്.

View All
advertisement