ക്ലാസിനുള്ളിൽ ലാപ്ടോപ്പിൽ അശ്ലീല വീഡിയോ കണ്ട 62കാരനായ അധ്യാപകൻ കുടുങ്ങി; അബദ്ധത്തിൽ പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു

Last Updated:

ക്ലാസ് സമയത്ത് അശ്ലീലം കണ്ടിരുന്നപ്പോൾ ലാപ്‌ടോപ്പ് ഇപ്പോഴും പ്രൊജക്ടറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യം മറന്നു

News18
News18
റഷ്യയിലെ ഒരു ക്ലാസ് മുറിയിൽ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ ഒരു സംഭവം നടന്നു. ഫിസിക്സ് അധ്യാപകൻ, അബദ്ധത്തില്‍ അശ്ലീല വീഡിയോ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ക്ലാസ് സമയത്ത് അശ്ലീലം കണ്ടുകൊണ്ടിരിക്കെ, 62 വയസ്സുള്ള അധ്യാപകൻ തന്റെ ലാപ്‌ടോപ്പ് ഇപ്പോഴും പ്രൊജക്ടറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മറന്നുപോയി.
13 നും 14 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ സ്ക്രീനിൽ ദൃശ്യങ്ങൾ കണ്ട് അന്തംവിട്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് റെക്കോർഡുചെയ്യാൻ ചിലർ വിവേകപൂർവ്വം ഫോണുകൾ പുറത്തെടുത്തു, മറ്റുള്ളവർ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു.
സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സ്കൂൾ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല. എന്നിരുന്നാലും, ഈ വിഷയത്തിൽ അന്വേഷണം നടക്കുമെന്നാണ് വിവരം. ദ മെട്രോയുടെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യം റഷ്യയിലുടനീളം വളരെ പെട്ടെന്ന് പ്രചരിക്കുകയും മാതാപിതാക്കളിൽ നിന്ന് വലിയതോതിൽ പ്രതിഷേധം ഉയർത്തുകയും ചെയ്തു. അതേസമയം, ശക്തമായ വിമർശനം ഉയരുമ്പോഴും ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ സ്കൂൾ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
advertisement
നെഫ്റ്റെകാംസ്ക് നഗരത്തിനടുത്തുള്ള താഷ്കിനോവോ ഗ്രാമത്തിൽ റാസിഫ് നുർഗലിയേവ് എന്ന അധ്യാപകനാണ് ആരോപ?ണ വിധേയൻ. നാല് പതിറ്റാണ്ടോളം സ്കൂളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം എല്ലാവരും ബഹുമാനിക്കുന്ന അധ്യാപകനായാണ് അറിയപ്പെടുന്നതെന്ന് ദ മെട്രോ റിപ്പോർട്ട് ചെയ്യുന്നു.
പോഡെംസ് മീഡിയയോട് സംസാരിക്കുന്നതിനിടെ സ്കൂളിന്റെ പ്രധാനാധ്യാപിക റുഡാനിയ ബുർഖനോവ ഈ വിഷയത്തിൽ പ്രതികരിച്ചു. വിദ്യാർത്ഥികളുമായും അവരുടെ മാതാപിതാക്കളുമായും താൻ ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ പരിചയസമ്പന്നനായ അധ്യാപികനെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
"ഇന്നലെയാണ് സംഭവമുണ്ടായത്. ഇന്ന് ഇത് വ്യാപകമായി പ്രചരിച്ചു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ങ്ങൾ അന്വേഷിക്കുകയാണ്," അവർ പറഞ്ഞു. വിശദാംശങ്ങൾ വ്യക്തമായാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അവർ ഉറപ്പ് നൽകി.
advertisement
നൂർഗലിയേവിനെതിരെ മുമ്പ് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തന്റെ ജീവിതത്തിന്റെ 40 വർഷം സ്കൂളിനായി സമർപ്പിച്ചിട്ടുണ്ടെന്നും അവർ ഊന്നിപ്പറഞ്ഞു. യോഗ്യതയുള്ള ഭൗതികശാസ്ത്ര അധ്യാപകരെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് കാരണം സ്കൂൾ അദ്ദേഹത്തെ പിരിച്ചുവിടാൻ മടിക്കുന്നതായും ദ മെട്രോയിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം, കുറ്റാരോപിതനായ അധ്യാപകൻ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതനായിട്ടില്ലെന്ന് സ്കൂളിൽ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം സാധാരണയായി പ്രൊജക്ടര്‍ ഉപയോഗിക്കാറില്ലെന്നും കുട്ടികൾ ഒരുക്കിയ 'പണി'യാകാമിതെന്നും ഒരു സഹപ്രവർത്തകൻ പറഞ്ഞു.
advertisement
Summary: A bizarre and shocking incident took place in a Russian classroom when a physics teacher, reportedly unaware, ended up displaying explicit content on the main screen. The 62-year-old teacher had no idea that his laptop was still connected to the projector as he watched pornography during class.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ലാസിനുള്ളിൽ ലാപ്ടോപ്പിൽ അശ്ലീല വീഡിയോ കണ്ട 62കാരനായ അധ്യാപകൻ കുടുങ്ങി; അബദ്ധത്തിൽ പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement