വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റാം; പരീക്ഷണത്തിൽ വിജയിച്ച് ശാസ്ത്രജ്ഞർ

Last Updated:

ലോഹത്തില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിക്കാന്‍ ആല്‍ക്കെമി എന്ന വിദ്യ കൊണ്ട് സാധിക്കുമെന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസമാണ്. എന്നാല്‍ ലോഹത്തില്‍ നിന്ന് അല്ലാതെ, വെള്ളത്തില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ അടയാളങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്

ലോഹത്തില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിക്കാന്‍ ആല്‍ക്കെമി എന്ന വിദ്യ കൊണ്ട് സാധിക്കുമെന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസമാണ്. എന്നാല്‍ ലോഹത്തില്‍ നിന്ന് അല്ലാതെ, വെള്ളത്തില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ അടയാളങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. നേച്ചര്‍ എന്ന സയന്‍സ് മാസികയിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട്പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു മായാജാലക്കാരന്റെ കരവിരുതോട് കൂടി ജലം എന്ന ഭൂമിയിലെ ഏറ്റവും സാധാരണമായ തന്മാത്രയെ സ്വര്‍ണ നിറമാക്കി മാറ്റിയ, ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സു കണ്ട പരീക്ഷണ ഘട്ടത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഇതിനായി ശാസ്ത്രജ്ഞര്‍ സോഡിയം പൊട്ടാസിയം മിശ്രലോഹം ദ്രവ്യ രൂപത്തില്‍ സിറിഞ്ചില്‍ നിറച്ച് അതില്‍ ഒരു കണം പതിയെ നീരാവിയിലേക്ക് തുറന്നു കൊടുക്കുകയാണ് ചെയ്തത്. ജല കണത്തിന് ചുറ്റും ഉണ്ടായിരുന്ന നേര്‍ത്ത ഫിലിം പാളിയില്‍ നീരാവി സാന്ദ്രീകരിച്ചപ്പോള്‍, ലോഹത്തില്‍ നിന്നുള്ള ഇലക്ട്രോണുകള്‍ വെള്ളത്തില്‍ ലയിച്ചു. കുറച്ച് സെക്കന്‍ഡുകള്‍ മാത്രം നീണ്ട ഈ പ്രതിഭാസ സമയത്ത് വെള്ളം സ്വര്‍ണ നിറമായി മാറി.
പരീക്ഷണത്തില്‍ വെള്ളം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് സ്വര്‍ണ്ണത്തിന്റെ സവിശേഷതകള്‍ കാണിച്ചത്. അതേസമയം, സാധാരണ ഇത്തരം ലോഹ ഇതര വസ്തുക്കളിലെ പരീക്ഷണങ്ങളില്‍ ആവശ്യമായ ഉയര്‍ന്ന സമ്മര്‍ദ്ദം ഇവിടെ ആവശ്യമായി വന്നിട്ടില്ല.
advertisement
ജൂലായ് 28 നാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് നേച്ചറില്‍ പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടിന്റെ സഹ-ലേഖകനായ പ്രാഗിലെ ചെക്ക് അക്കാഡമി ഓഫ് സയന്‍സസിലെ ഫിസിക്കല്‍ കെമിസ്റ്റായ പാവെല്‍ ജങ്വിര്‍ത്ത് പറയുന്നത്, വെള്ളം സ്വര്‍ണ്ണ വര്‍ണ്ണത്തിലേക്ക് മാറിയ നിമിഷം തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണന്നാണ്.
'ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സ്വര്‍ണ ജലത്തെക്കുറിച്ച്?' ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയിലെ രസതന്ത്രജ്ഞനായ പീറ്റര്‍ എഡ്വേര്‍ഡ്സ് പറയുന്നു.
2015ലാണ് ജലത്തില്‍ ലോഹം കൊണ്ടുള്ള പരീക്ഷണങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരുവുകള്‍ ഉണ്ടാകുന്നത്. അന്ന് ജങ്വിര്‍ത്തും തന്റെ സഹ ഗവേഷകനായ മേസണും അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരീക്ഷണത്തിലാണ് ജലത്തിന്റെ പ്രതലത്തെ സ്പര്‍ശിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുന്നു എന്ന് കണ്ടെത്തിയത്. അന്ന് ലാബ് അവര്‍ക്ക് അനുവദനീയം അല്ലാത്തത് കൊണ്ട്, തങ്ങളുടെ സ്ഥാപനത്തിന്റെ ബാല്‍ക്കണിയിലാണ് അവര്‍ ആ പരീക്ഷണം നടത്തിയത്.
advertisement
ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുന്നതില്‍ അപകട സാധ്യതയും ഏറെയാണ്. ഒരു പൊട്ടിത്തെറി നടക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. അതിനാല്‍ സമയം എന്ന ഘടകത്തിന് പരീക്ഷണത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നതായി പരീക്ഷണം നടത്തിയ ഗവേഷകര്‍ പറയുന്നു. ഇത് സംബന്ധിച്ച് നേരത്തെ നടത്തിയ പരീക്ഷണങ്ങളില്‍ വെള്ളത്തിന് പകരം അമോണിയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. അമോണിയത്തിന് പകരം വെള്ളം ഉപയോഗിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നിരുന്നാലും ഒടുവില്‍ തങ്ങള്‍ക്ക് ലഭിച്ച ഫലത്തില്‍ ഏവരും സന്തോഷത്തിലാണ്. സ്വന്തമായി പുതിയ ഒരു മൂലകം കണ്ടെത്തിയത് പോലെ എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജങ്വിര്‍ത്ത് പറയുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റാം; പരീക്ഷണത്തിൽ വിജയിച്ച് ശാസ്ത്രജ്ഞർ
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement