'സുരേഷിന്റെ മകൾ ലക്ഷ്മി മരിക്കും വരെ ആ പാട്ട് കേട്ടാണ് ഉറങ്ങിയത്': സിബി മലയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
കുഞ്ഞിന്റെ കർമ്മങ്ങൾ നടക്കുന്ന സമയത്ത് സുരേഷിന്റെ അച്ഛൻ വന്ന് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർക്കുന്നുവെന്ന് സിബി മലയിൽ പറഞ്ഞു
മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മലയാളത്തിലെ പ്രമുഖ നടന്മാരുടെ സിനിമാ ജീവിതത്തിലെ ക്ലാസിക്കുകൾക്ക് പിന്നിൽ സിബി മലയിലാണ്. സുരേഷ് ഗോപിക്ക് സഹപ്രവർത്തകൻ എന്നതിനും മുകളിലായി ഒരു ആത്മബന്ധം സിബി മലയിലുമായുണ്ട്. ജേഷ്ഠസഹോദരന്റെ സ്ഥാനമാണ് സിബിക്കെന്ന് സുരേഷ് ഗോപി തന്നെ പറയാറുണ്ട്. സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി മരിക്കുന്നതിന് മുന്നെ കണ്ടതിനെ കുറിച്ചും, ലക്ഷ്മിയോടുള്ള സ്നേഹത്തെ കുറിച്ചും വാചാലനായിരിക്കുകയാണ് സിബി മലയിൽ.
തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിൽ താമസിക്കുമ്പോൾ ഒരു ദിവസം ഭക്ഷണം കഴിക്കാൻ എന്നെ അങ്ങോട്ട് വിളിച്ചിരുന്നു. അന്ന് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ സുരേഷിന്റെ ആദ്യ കുഞ്ഞും അവിടെയുണ്ടായിരുന്നു. അന്ന് സുരേഷ് എന്നോട് പറഞ്ഞു, ലക്ഷ്മി 'ഉണ്ണി വാവാവോ...' പാട്ട് കേട്ടാണ് ഉറങ്ങുന്നത്. ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്.
ഞങ്ങളെ സംബന്ധിച്ച് അത് ഞങ്ങളുടെ ജീവിതത്തിലും ഇപ്പോഴും ഒരു ദുഃഖമാണ്. കുഞ്ഞിന്റെ കർമ്മങ്ങൾ നടക്കുന്ന സമയത്ത് സുരേഷിന്റെ അച്ഛൻ വന്ന് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത് ഓർക്കുന്നു. ആ കരച്ചിൽ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ആ മോൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്റെ മകനോളം പ്രായമുണ്ടാകുമായിരുന്നു. അത്രമാത്രം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നയാളാണ് സുരേഷ് എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 08, 2025 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സുരേഷിന്റെ മകൾ ലക്ഷ്മി മരിക്കും വരെ ആ പാട്ട് കേട്ടാണ് ഉറങ്ങിയത്': സിബി മലയിൽ