'എന്‍റെ ഹൃദയത്തില്‍ നീ തീര്‍ത്ത വിടവ് എനിക്ക് ഒരിക്കലും നികത്തന്‍ കഴിയില്ല' മകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസിച്ച് കെ.എസ് ചിത്ര
- Published by:Arun krishna
- news18-malayalam
Last Updated:
ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു എന്നാണ് കുറിച്ചത്
മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ അതുല്യ പ്രതിഭയാണ് ഗായിക കെ.എസ് ചിത്ര. ജീവിതത്തില്‍ ഒരിക്കലെങ്കിലും ചിത്ര പാടിയ ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. കേരളത്തിന് സ്വന്തം വാനമ്പാടിയും തമിഴര്‍ക്ക് ചിന്നക്കുയിലും തെലുങ്കര്‍ക്ക് സംഗീത സരസ്വതിയുമൊക്കെയാണ് ചിത്ര. അത്രയധികം ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലും അവര്‍ക്ക് കരുത്തായി നിന്നവരാണ് ചിത്രയുടെ ഓരോ ആരാധകനും.
അകാലത്തില്‍ വിടപറഞ്ഞ ചിത്രയുടെ പ്രിയപുത്രി നന്ദനയുടെ പിറന്നാള്‍ ദിനമാണിന്ന്. സംഗീത ലോകത്ത് ഇന്നും സജീവമായ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും ദുഖം നിറഞ്ഞ സമയമായിരുന്നു മകളുടെ മരണം. നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചിത്ര മകള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
'എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. എന്നാണ് ചിത്ര കുറിച്ചത്'- ചിത്ര കുറിച്ചു.
advertisement
നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്ക്കും വിജയശങ്കറിനും ജനിച്ച മകളായിരുന്നു നന്ദന. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടിയുടെ ജനനം. നന്ദനയ്ക്ക് 8 വയസ്സുള്ളപ്പോള്‍ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Dec 18, 2023 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്‍റെ ഹൃദയത്തില്‍ നീ തീര്‍ത്ത വിടവ് എനിക്ക് ഒരിക്കലും നികത്തന്‍ കഴിയില്ല' മകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസിച്ച് കെ.എസ് ചിത്ര









