ആഗോള ബോക്സോഫീസിൽ 1240 കോടി; കേരളത്തില്‍ നിന്ന് 32 ദിവസംകൊണ്ട് 'ധുരന്ദർ' നേടിയത് എത്ര?
- Published by:Rajesh V
- news18-malayalam
Last Updated:
റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിലും കേരളത്തിലും മികച്ച നേട്ടമാണ് ചിത്രം കൊയ്യുന്നത്
ഖാൻ ത്രയങ്ങളുടെ ചിത്രങ്ങൾ മാറ്റിനിർത്തിയാൽ സാധാരണഗതിയിൽ ബോളിവുഡ് ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാറില്ല. എന്നാൽ ഇപ്പോൾ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് രൺവീർ സിംഗ് ചിത്രം 'ധുരന്ദർ'. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിലും കേരളത്തിലും മികച്ച നേട്ടമാണ് ചിത്രം കൊയ്യുന്നത്.
ആഗോള ബോക്സ് ഓഫീസിൽ 1240 കോടി
കഴിഞ്ഞ വർഷം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തിയ 'ധുരന്ദർ' ആദ്യ പ്രദർശനം മുതൽക്കേ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. നിലവിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമെന്ന ബഹുമതിയും ഈ രൺവീർ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. നിർമാതാക്കൾ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 1240 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ വാരിക്കൂട്ടിയത്.
കേരളത്തിലെ കളക്ഷൻ ഇങ്ങനെ
കേരളത്തിലെ ട്രാക്കർമാർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, 32 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 7.20 കോടി രൂപ നേടി. പരിമിതമായ റിലീസ് ആയിരുന്നിട്ടും കേരളത്തിൽ ലഭിച്ച 'ലോംഗ് റൺ' ആണ് ഈ നേട്ടത്തിന് പിന്നിൽ. വിതരണക്കാരെ സംബന്ധിച്ച് കേരളത്തിൽ ചിത്രം വലിയ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മലയാളം റിവ്യൂകൾ തരംഗമായതും ചിത്രത്തിന് വലിയ ഗുണമായി.
advertisement
വലിയ താരനിര, മികച്ച മേക്കിംഗ്
'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ദർ. രൺവീർ സിംഗ് 'ദി റാത്ത് ഓഫ് ഗോഡ്' എന്ന കോഡ് നെയിമിലറിയപ്പെടുന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജന്റായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അർജുൻ രാംപാൽ ഐഎസ്ഐ ഓഫീസർ മേജർ ഇഖ്ബാലായി ശക്തമായ വില്ലൻ വേഷത്തിൽ എത്തി. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, സാറ അർജുൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
advertisement
രൺവീർ സിംഗിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി 'ധുരന്ദർ' മാറിക്കഴിഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 06, 2026 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആഗോള ബോക്സോഫീസിൽ 1240 കോടി; കേരളത്തില്‍ നിന്ന് 32 ദിവസംകൊണ്ട് 'ധുരന്ദർ' നേടിയത് എത്ര?








