സർവം മായയിലെ 'ഡെലുലു പ്രേതം' റിയ ഷിബു ദിലീപ്, ദുൽഖർ സിനിമകളുടെ നിർമാതാവിന്റെ മകൾ; ജ്യേഷ്‌ഠൻ യുവനടനും
- Published by:meera_57
- news18-malayalam
Last Updated:
ദുൽഖർ സൽമാൻ നായകനായ 'എ.ബി.സി.ഡി.', 'ദിലീപ് ചിത്രം 'ജാക്ക് ആൻഡ് ഡാനിയേൽ' എന്നിവ നിർമ്മിച്ചത് റിയയുടെ പിതാവാണ്
മുട്ടോളം അഴിഞ്ഞുകിടക്കുന്ന കേശഭാരം, തൂവെള്ള വസ്ത്രം, കണ്ണിൽ തീക്ഷ്ണ നോട്ടം. ഇത്രയുമെല്ലാം ലുക്കുള്ള പ്രേതങ്ങൾ അടക്കിവാണിരുന്ന മലയാള സിനിമയിലേക്കാണ് 'നൈക്ക'യിൽ നിന്നും ഓൺലൈൻ ആയി പുതുവസ്ത്രങ്ങൾ ഓർഡർ ചെയ്‌തു വാങ്ങി ഇടുന്ന പുത്തൻ പ്രേതത്തിന്റെ വരവ്. കണ്ടാൽ അയ്യോ പാവം കുട്ടി ലുക്കും. പ്രായവും കുറവ്. 'സർവം മായ' എന്ന സിനിമയിലെ പ്രേതത്തെ കണ്ടവരെല്ലാം ഇപ്പോൾ മൂക്കത്ത് വിരൽ വയ്ക്കുന്ന സാഹചര്യമാണ്. കാരണം മുൻപൊന്നും ഇത്രയും ക്യൂട്ട് ആയ ഒരു പ്രേതം പിറന്നിട്ടില്ല. നിവിൻ പോളിയുടെ കൂടെ 'ഡെലുലു' പ്രേതമായി സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ റിയ ഷിബു ആരെന്ന അന്വേഷണത്തിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകർ
advertisement
ഒരു പ്രേതം എന്നതിനേക്കാൾ, കോളേജ് വിദ്യാർത്ഥിനി എന്ന് തോന്നിക്കുന്ന നിലയിലാണ് നിവിന്റെ നായികയായി റിയ ഈ സിനിമയിൽ എത്തിയിട്ടുള്ളത്. മൊത്തത്തിൽ നോക്കിയാൽ, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് റിയ ഷിബു. അച്ഛൻ അറിയപ്പെടുന്ന ചലച്ചിത്ര നിർമാതാവും വിതരണക്കാരനും. റിയയുടെ സഹോദരനാകട്ടെ, അടുത്തിടെ പ്രശസ്തമായ നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത യുവനടനും (തുടർന്ന് വായിക്കുക)
advertisement
പ്രദീപ് രംഗനാഥനും മമിതാ ബൈജുവും നായികാ നായകൻമാരായ തമിഴ് ചിത്രം 'ഡ്യൂഡ്' കണ്ടവർ നായികയുടെ കാമുകനെ ശ്രദ്ധിച്ചു കാണും. ആ വേഷം ചെയ്തത് മലയാള നടൻ ഹൃദു ഹാരൂൺ ആയിരുന്നു. മലയാളി എങ്കിലും, തമിഴ് സിനിമയിലായിരുന്നു ഹൃദുവിന്റെ അരങ്ങേറ്റം. 2023ലെ 'തഗ്സ്' എന്ന ചിത്രത്തിൽ ആരംഭംകുറിച്ച ഹൃദു, വിജയ് സേതുപതിയുടെ 'മുംബൈക്കർ' സിനിമയിലും ശ്രദ്ധേയപ്രകടനം കാഴ്ചവച്ചു. മലയാള ചിത്രം 'മുറ', തമിഴ് സിനിമകളായ 'വീര ധീര ശൂരൻ', 'ബാഡ് ഗേൾ' തുടങ്ങിയവയും ഹൃദു വേഷമിട്ട ചിത്രങ്ങൾ. ഡ്യൂഡിൽ പാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹൃദു ആയിരുന്നു
advertisement
ഹൃദുവിന്റെയും റിയയുടെയും പിതാവ് അറിയപ്പെടുന്ന ചലച്ചിത്ര നിർമാതാവായ ഷിബു തമീൻസ്. ദുൽഖർ സൽമാൻ നായകനായ 'എ.ബി.സി.ഡി.', 'ദിലീപ് ചിത്രം 'ജാക്ക് ആൻഡ് ഡാനിയേൽ' എന്നിവ നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ തമീൻസ് ഫിൽംസിന്റെ ബാനറിൽ. തമിഴ് സിനിമകളായ പുലി, ഇരുമുഗൻ, റോസാപ്പൂ, സാമി സ്‌ക്വയർ എന്നിവയുടെ നിർമാണവും തമീൻസ് ഫിൽംസ് ആയിരുന്നു
advertisement
advertisement
നടിയാവുന്നതിനും വളരെ മുൻപ് തന്നെ റിയ ഷിബു ചലച്ചിത്ര നിർമാതാവായി. 2023ൽ 'തഗ്സ്' എന്ന ചിത്രത്തിന്റെ നിർമാതാവാകുമ്പോൾ റിയക്ക് പ്രായം വെറും 19 വയസ് മാത്രം. മുനീഷ്കാന്തിനൊപ്പം റിയയുടെ ജ്യേഷ്‌ഠൻ ഹൃദുവും ഒരു വേഷം ചെയ്‌തു. അതേവർഷത്തിൽ, 'മുംബൈക്കർ' എന്ന ആക്ഷൻ ത്രില്ലറിൽ ജ്യോതി ദേശ്പാണ്ഡെ, ഷിബു തമീൻസ് എന്നിവർക്കൊപ്പം ചേർന്ന് റിയ വീണ്ടും നിർമാതാവായി. വിക്രാന്ത് മാസി, വിജയ് സേതുപതി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു
advertisement
advertisement







