News18 Malayalam
Updated: December 17, 2018, 12:42 PM IST
കണ്ണൂര്: കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം ഉയര്‍ന്നത് മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പില്‍. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കെങ്കേമമാക്കിയെങ്കിലും 'നമുക്കിതു കൊണ്ട് എന്താ നേട്ടം' എന്ന ചര്‍ച്ചയാണ് കണ്ണൂരിന്റെ ഗ്രാമാന്തരങ്ങളിലുള്ള ചായപ്പീടികകളില്‍ നിന്നു പോലും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
വിമാനത്താവളത്തിന്റെ പേരിലുള്ള അഭിമാനം വാനോളം ഉയരുമ്പോഴും പലരുടെയും മനസില്‍ മുഴങ്ങുന്നത് ഒരു സിനിമാ ഡയലോഗാണ്. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സിനിമയില്‍ കുളപ്പുള്ളി ലീലയാണ് എല്ലാവരുടെയും സംശയങ്ങള്‍ക്ക് ഉത്തരമായി ആ ഡയലോഗ് കാച്ചിയിരിക്കുന്നത്.
Also Read 'കണ്ണൂര് കീയാനായിറ്റ് ഓര് ആട്ന്ന് ഇറങ്ങി ട്ടാ'; അബുദാബിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ വിശേഷങ്ങള്‍
'നമ്മുടെ വീട്ടില്‍ പെട്ടന്ന് കുറെ വിരുന്നുകാര് കേറി വന്നു. നോക്കുമ്പോ മീനില്ല, പച്ചക്കറിയില്ല, പത്തു കിലോ മീറ്റര്‍ അപ്പുറത്തുള്ള മേലത്തങ്ങാടീ പോണം. ഒരു മിനിട്ട് അങ്ങോട്ട്, ഒരു മിനിട്ട് ഇങ്ങോട്ട്. ആകെക്കൂടി അഞ്ച് മിനിട്ടു കൊണ്ട് സാധനോം വാങ്ങി വീട്ടിലെത്താം'
അപ്പോഴതാ വരുന്നു സ്വാഭാവികമായൊരു സംശയം. 'വിമാനത്തിന്റെ ടിക്കറ്റിന് വല്യ വെലയല്ലേ?'
കുളപ്പുള്ളിയുടെ മറുപടി ഇങ്ങനെ- 'അയ്യോ നാട്ടുകാര്‍ക്ക് കണ്‍സഷന്‍ കിട്ടുമല്ലോ'.
സംഭവം സിനിമാ ഡയലോഗാണെങ്കിലും ഇനി കണ്ണൂര്‍ ടൗണ്‍ വരെ ഒന്നു പോയി വരാന്‍ നാട്ടുകാര്‍ക്ക് വല്ല കണ്‍സഷനും കിട്ടുമോ? ഇനി കണ്‍സഷന്‍ കിട്ടിയാലും ഇല്ലെങ്കിലും നാട്ടിലൊരു വിമാനത്താവളം വന്നല്ലോ. അങ്ങനെ ചിന്തിക്കുന്നവരും കുറവല്ല, കണ്ണൂരില്‍.
സത്യൻ അന്തിക്കാടും ശ്രീനിവാസനും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു 'നരേന്ദ്രൻ മകൻ ജയകാന്തൻ വക.' രണ്ടു പേരും വീണ്ടും ഒന്നിക്കുന്ന 'ഞാൻ പ്രകാശൻ" എന്ന സിനിമ ഈ മാസം തിയേറ്ററിലെത്തുമെന്ന പ്രത്യേകതയുമുണ്ട്.
First published:
December 9, 2018, 1:29 PM IST